Sunday 1 January 2012

കേരള രാജ്യത്തെ മഹാരജാക്കന്മാര്‍ക്ക് പരലോകത്ത് നിന്നും ഒരു നിഷ്കാമ കര്‍മ്മി....സര്‍വ സംഗ പരിത്യാഗി....

കേരള രാജ്യത്തെ മഹാരജാക്കന്മാര്‍ക്ക് പരലോകത്ത് നിന്നും ഒരു നിഷ്കാമ കര്‍മ്മി....
..
കേരളമെന്ന കൊച്ചു മലയാള ഭൂമിയിലെ 330 ലക്ഷം അടിയാന്മാരെ ഓരോ അഞ്ചു വര്ഷം വീതം കൂടുമ്പോള്‍ മാറി മാറി ഭരിക്കാന്‍ നിയുക്തരായ ഞങ്ങളുടെ എല്ലാവരുടെയും ആദരവുള്ള മഹാരജാകന്മാരെ............
ഒരു വര്ഷം മുന്പ് നിങ്ങളെ നാട്ടില്‍ നിന്നും പരലോകത്തേക്കു വന്ന ഞാn എഴുതുന്നത്‌......നിങ്ങള്‍ക്കെല്ലാവര്‍ക്കും 2011 സുഖം തന്നെ അല്ലായിരുന്നോ?എന്തേലും വിഷമം നിങ്ങള്‍ക്കുണ്ടാവതിരിക്കട്ടെ എന്നും ദീര്‍ഘായുസ്സ് ദൈവം നല്കട്ടെയെന്നും പ്രാര്‍ഥിക്കുന്നു.നിങ്ങള്‍ പോയാല്‍ ഞങ്ങളെ ബാക്ക്കിക്കാരെ  നോക്കാനാരാ ഉണ്ടാവുക?
അച്ചു മഹാരാജാവേ അങ്ങേക്കുസുഖം തന്നെയല്ലേ?രാവിലെ തന്നെ എനീക്കാരില്ലേ?ഇടയ്ക്കിടയ്ക്ക് പരലോകത്തേക്കു അവിടുന്ന് ആളുകള്‍ വരുന്നതിനാല്‍ നിങ്ങളെയും, ഉമ്മച്ചന്റെയും, മാനിചായന്റെയും,കുഞ്ഞാപ,പിണാറായി വിജയ രാജാവ്,ആര്യാടന്‍, സുധാകരന്‍, ജോസെഫിച്ചയന്‍,ആന്റോണി മാഹരാജന്‍,വയലാര്‍ രവി വര്‍മ്മ എന്നിവരുടെയെല്ലാം വിവരങ്ങള്‍ ഞങ്ങള്‍ കബരാളികള്‍(പരലോകവാസികള്‍) അറിയുന്നുണ്ട്.
അച്ചു മഹാരാജാവേ,,,,ഭരണം പോയീന്നരിഞ്ഞു...വിഷമിക്കേണ്ട..അങ്ങേക്ക് മലമ്പുഴയില്‍ സീടു തന്നില്ലേ..നിയമ സഭയിലെ പ്രതിപക്ഷ നേതാവിന്റെ കസേര കിട്ടിയല്ലോ..ഭരിക്കുന്നതിനെക്കാള്‍ സുഖം അതാണ്‌.കുഞ്ഞാലിയും, ജോസെഫുമെല്ലാം എവിടെ പോകുന്നുവെന്ന് കൃത്യമായി നോക്കാമല്ലോ.പഴയ കേസും കൂട്ടവുമൊക്കെ ഇപ്പോയില്ലേ രാജാവേ..ആ ഒരൊറ്റ പെണ്ണ് പിടിയന്മാരെയും വെറുതെ വിടരുത്,രിലയന്സിണോ, ടാട്ടക്കോ സര്‍ക്കാര്‍ ഭൂമി കുറച്ചു ഫ്രീ ആയി നല്കിയിട്ടനെലും ആ കേസുകള്‍ നടത്തണം..ഞമ്മളെ പഴയ മൂന്നാറില്‍ നിന്നും ആ ടാറ്റാ മുതാലാളിയെ ഇറക്കിവിട്ടോ?ആ മുതലാളി ഇടുക്കി ജില്ലയിലെ എല്ലാ തമ്ബുരാകന്മാരെയും പൈസ കൊടുത്തു വാങ്ങിയെക്കുവ.പിന്നെ ഞാന്‍ ഇങ്ങോട്ട് പോരുമ്പോള്‍ രാജാവ് ഏതോ വി.ഐ.പി.മാരെക്കുറിച്ച് പറഞ്ഞിരുന്നല്ലോ? അവര്‍ക്കൊന്നും ഒരു കുഴപ്പവുമില്ലല്ലോ?.രാജാവ് ഏതോ ബന്ടുവിനു രണ്ടര ഏക്കര്‍ ഭൂമി നല്‍കി എന്നൊക്കെ പറയുന്നു.ബന്ടുക്കലെയൊക്കെ നന്നായി നോക്കണം കേട്ടോ.ഇങ്ങോട്ട് പോന്നാല്‍ പിന്നെ ഒന്നിനും പറ്റത്തില്ല.മോന് സുഖം തന്നെയല്ലേ?പ്രജകളുടെ കാര്യം നോക്കുമ്പോഴും മോനെ നല്ല ഒരു നിലയിലാകി പോരണം ട്ടോ.ചമ്മന്തിയും കഞ്ഞിയും തന്നെ കുടിച്ച മതി.ആരോഗ്യതിനതാ നല്ലത്..ആ രിലയന്സുകാരോക്കെ വന്നു സ്വാധീനിക്കാന്‍ നോക്കും.ആ പെണ്ണ് പിടിയന്മാര്കെതിരെ കേസ് നടത്താനുള്ള വക്കീല്‍ ഫീസ് മാത്രം വാങ്ങിയാല്‍ മതി അവരോടു.ആ കോണ്‍ഗ്രസുകാര്‍ ഗോദാവരി തടത്തിലെ മുഴുവന്‍ പെട്രോളും കുഴിച്ചെടുക്കാന്‍ അവര്‍ക്ക് ഭൂമി വെറുതെ കൊടുതെക്കുവ.അത്തരം പണിക്കൊന്നും നില്‍ക്കണ്ട.ആ ചാണ്ടി രാജാവ് ഒരു രൂപയ്ക്കു അരി കൊടുത്തു എന്നൊക്കെ കേള്‍ക്കുന്നു.സത്യമാണോ?അങ്ങനെ ഒരു രൂപയ്ക്കു അരി കൊടുത്താല്‍ ആളുകള്‍ മാസത്തില്‍ നാലോ, അന്ജോ ദിവസമേ പണിക്കു പോകൂ.നമ്മള്‍ ബെന്ഗാല്‍ ഭരിച്ചപ്പോള്‍  ഒരു പത്തഞ്ഞൂറു ഏക്കര ഭൂമി ആ ടാറ്റാ മുതളിക്ക് കൊടുത്തതിനു കുറെ നക്സലുകള്‍  അവിടുത്തെ പ്രജകളെ ജീവിക്കാന്‍ അനുവദിക്കാതെ കേരളത്തിലേക്ക് വിടുന്നുവേന്നൊക്കെ കഴിഞ്ഞ ആഴ്ച വന്നവര്‍ പറയുന്നു.ആ ബെന്ഗാളികളോട് നന്നായി പണി എടുക്കാന്‍ പറയണം.അവരോടു തൊഴിലാളി ഉനിയനുകള്‍ ചെറിയ നോട്ട ക്കൂലി വാങ്ങിക്കോട്ടെ..അതൊന്നും മൈന്‍ഡ് ചെയ്യാന്‍ പോണ്ട.ഇന്റെര്‍നെറ്റിന്റെ മുന്നിലിരിക്കുന്ന പുതിയ ചെറുപ്പക്കാര്‍ ഞമ്മക്കെതിരെ തിരിയും.ആയുരാരോഗ്യം നേരുന്നു.ഒരു കത്ത് ഉമ്മന്‍ രാജാവിനും എഴുതാനുള്ളത് കൊണ്ട് നിര്ത്തുന്നു...
ഉമ്മന്‍ മഹാരാജാവേ..തിരഞ്ഞെടുപ്പിന് മുന്പേ ദൈവം എന്നെ പരലോകത്തേക്കു വിട്ടതിനാല്‍ പത്രമോ, ടി.വി.യോ ഒന്നും വായിക്കാനും കാണാനും പട്ടിനില്ല.ഇടയ്ക്കു അവിടുന്ന് വരുന്ന ആളുകള്‍ തരുന്ന വിവരമാണ് ഉള്ളത്.താങ്കളുടെ കൂടെയുണ്ടായിരുന്ന ജേകബ് രാജാവ് എന്റെ റൂമിന്റെ തൊട്ടടുത്താണ്.
താങ്കള്‍ക്കു സുഖമല്ലേ..ഇരുപത്തിനാല് മണിക്കൂറും പ്രജകള്‍ക്കു വേണ്ടി അങ്ങേന്തിനു കഷ്ടപ്പെടണം.നന്നായി ഉറങ്ങിയില്ലേല്‍ ആരോഗ്യം നശിക്കും.അതിനിടക്ക് എല്ലാവരും മുല്ലപെരിയാരില്‍ പോയി മുങ്ങി കുളിച്ചു എന്ന് കേട്ട്.പുതിയ വെള്ളമല്ലേ..ജലദോഷം പെട്ടെന്ന് വരും.ആ മാണി സാറിനും, ജോസെഫ് സാറിനു, പി.സി.ജോര്‍ജിനും സുഖം തന്നെയല്ലേ..അവര്‍ അടി കൂടാതെ നോക്കണം...അവര്‍ക്കൊക്കെ ആവശ്യമുല്ലതങ്ങു കൊടുത്തേക്കു.പിന്നെ ആ ലീഗിന് കൊടുക്കാനുള്ള അഞ്ചാം മന്ത്രി എന്തായി? കുന്ജാലീ രാജാവിന്റെ പെണ്ണ് കേസ് എന്തായി? ആ അച്ചു രാജാവ് എന്തിനാണ് അയാളെ പുറകെ നടക്കുന്നത്?ആ കൊട്ടമുരിയും, ശശിയുമൊക്കെ പെണ്ണ് കേസുമായി നടക്കുമ്പം കുഞാപ്പന്റെ പിന്നില്‍ ഈ വയസ്സ് കാലത്ത് എന്തിനാണാവോ അച്ചു രാജാവ് നടക്കുന്നത്? തല്ക്കാലം ആ അരുണ്‍ കുമാര്‍ എന്നാ ചെക്കനെതിരെ കേസ് ഒന്നും എടുക്കണ്ട.അച്ചു രാജാവുമായി ഒരു അട്ജസ്ടുമെന്ടു ഉണ്ടാക്കിയ മതി.പിന്നെ ജന സംബര്‍ക്കമോക്കെ എങ്ങനുണ്ടായിരുന്നു.തടി നന്നായി നോക്കണം കേട്ടോ.പിന്നെ തീരുമാങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് ഇങ്ങനെ എടുക്കണ്ട.നമ്മുടെ കൊണ്ഗ്രെസ്സിലെ ചില രാജാക്കന്മാരും,ആ കേരള കോണ്‍ഗ്രെസ്സുക്കാരും , ലീഗുകാരുമൊക്കെ കിട്ടുന്ന വഴിക്ക് കമ്മീഷന്‍ വാങ്ങും.പിന്നെ ആ കൊച്ചി മെട്രോയുടെ പണി ആ ശ്രീധരന്‍ നായുടെ കമ്പനിക്ക് തന്നെ അങ്ങ് കൊടുത്തേക്കു.അങ്ങേര്‍ക്കു ആ പണി നല്ല പരിജയം ഉണ്ട്.മാത്രമല്ല നമ്മള്‍ അത് മറ്റൊരു കമ്പനിക്ക് കൊടുത്താല്‍ അഞ്ചു വര്ഷം കഴിഞ്ഞു ആ പച്ച വെള്ളം ചവച്ചരച്ചു കുടിക്കുന്നവര്‍ വന്നു കേസ് കുത്തി പോക്കും.ആ കമ്മീഷന്‍ തല്ക്കാലം വേണ്ടാന്നു ആര്യടനോട് പറയണം.കറണ്ടിന്റെ പോസ്റ്റ്‌ അടുത്ത പതിനഞ്ചു കൊല്ലതിനുള്ളത് അട്വാന്സു ആയി tender കൊടുക്കാന്‍ ആര്യാടന് സമ്മതം കൊടുത്താല്‍ മതി.അടുത്ത തവണ പുത്രന്‍ ഷൌക്കത്തിനെ എം.എല്‍.എ ആക്കാന്‍ നില്‍ക്കുവല്ലേ.നല്ല ചെലവ് വരും.നിലംബുരില്‍ അച്ചു ടീം ശക്തന്മാരായ് വരുന്നുന്ന്ട്.പിന്നെ ആ ട്രാന്‍സ്പോര്‍ട്ട് വകുപ്പിപ്പം ആര്ക്ക?അവിടെ കുറ അഴിമതി വീരന്മാരുട്.പിന്നെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എന്താനിപ്പം വിശേഷം?പിന്നെ ആ പഴയ ലോട്ടെരി കേസ് എന്തായി?ആ സാന്റിയാഗോ മര്‍തിനെ പറ്റി
ഒരു വിവരവുമില്ലല്ലോ.പിന്നെ പുതന്പാലം രാജേഷു, ഹിമവല്‍ ബട്രാനന്ദ സ്വാമികള്‍, സന്തോഷ്‌ മാധവ സ്വാമികള്‍ എന്നിവരൊക്കെ ഇപ്പോഴുമുണ്ടോ? ഇവിടെ അവരെ കുറിച്ച് ഒരു വാര്‍ത്തയും കിട്ടുന്നില്ല.തിരുവഞ്ഞൂരിന്റെ മൂന്നാര്‍ ഭൂമി പിടുത്തം എന്തായി?അവിടെ നമ്മുടെ പാര്ടിക്കരായ കുറെ ആളുകളും,പിണറായി രാജാവിന്റെ കുറെ ആളുകളും ടാടക്ക് വേണ്ടി പണിയെടുക്കുന്നവരാ.അതോണ്ട് ആ ഭാഗം ശ്രധിക്കണ്ടാ.അച്ചു മാമന്‍ അവിടെ ഇറക്കിയ ജെ.സി.ബി യൊക്കെ അവിടെയുണ്ടോ?ഇനി അവിടെ മാന്തനമെങ്കില്‍  പുതിയത് വാങ്ങണ്ട. പഴയ ലീടരെ പുത്രന് മന്ത്രി സ്ഥാനം കൊടുത്തില്ല അല്ലെ.അവനു കഴിവുണ്ടായിരുന്നു.പിന്നെ ഞമ്മ പാര്‍ടി നേതാകന്മാര്‍ക്ക് തമിള്‍ നാട്ടില്‍ കുറെ ഏക്കര്‍ ഭൂമിയുള്ള വിവരം ആ പുരട്ചി പ്രഗ്യാപിക്കും.അതിനാല്‍ മുല്ലപെരിയാര്‍ ഗ്രൗണ്ടില്‍ പോയി അധികം കളിക്കെന്ടെന്നു നമ്മുടെ സഖ്യ കക്ഷികലോടൊക്കെ പറയണം...ആയുരാരോഗ്യം നേരുന്നു.അധികം വായിക്കാന്‍ പ്രജകളെ നോക്കനുല്ലതിനാല്‍ അങ്ങേക്ക് സമയമുണ്ടാവില്ല......കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പരലോകത്തേക്കു വരുന്നവരോട് ചോദിച്ചു കൊള്ളാം.

No comments: