Tuesday 3 January 2012

ലീഗിന്റെ അഞ്ചാം മന്ത്രി അവകാശവാദം തടയാന്‍ എന്‍.എസ്.എസ് രംഗത്ത്.

ലീഗിന്റെ അഞ്ചാം മന്ത്രി അവകാശവാദം തടയാന്‍ എന്‍.എസ്.എസ് രംഗത്ത്.
പെരുന്നയില്‍ നടക്കുന്ന മന്നം ആഘോഷത്തിന്റെ ഭാഗമായ നായെര്‍ സമ്മേളനത്തില്‍ ലീഗിനെതിരെ എന്‍.എസ്.എസ്സിന്റെ നിശിത വിമര്‍ശനം.യു.ഡി.എഫ് ഭരണത്തെ പുകഴ്ത്തി പറഞ്ഞ എന്‍ .എസ്.എസ് നേതാക്കള്‍ ലീഗിനെതിരെ തിരിഞ്ഞത് അഞ്ചാം മന്ത്രി സ്ഥാനം തടയാനെന്നു  സൂചന.വിദ്യാഭ്യാസ വകുപ്പിനെയും വിമര്‍ശിച്ച എന്‍.എസ്.എസ് മുന്നോക്ക സമുദായത്തിലെ ആരെയും ആ വകുപ്പില്‍ തലപ്പത്ത് നിയമിചില്ലെന്നും, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം പുന:പരിശോധനക്ക്  വിധേയമാക്കണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെട്ടു.നേരത്തെ  വിദ്യാഭ്യാസ വകുപ്പ് കൊണ്ഗ്രെസ്സ് കൈകാര്യം ചെയ്യണം എന്ന് എന്‍ .എസ്.എസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ പിന്തുണ അതിനു ലഭിച്ചിരുന്നില്ല.നിലവില്‍ പഞ്ചായത്ത്,ഐ.ടി , വ്യവസായം,പൊതു മരാമത്ത്, സാമൂഹ്യ ക്ഷേമം എന്നിവയാണ് ലീഗ് വിധ്യഭ്യസത്തിനു പുറമേ കൈകാര്യം ചെയ്യുന്നത്.സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ മലബാറില്‍ കുറവുള്ള +ടു  സീറ്റുകള്‍ നികത്താന്‍ 200 ഓളം 
പുതിയ ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ എതിര്‍ത്ത എന്‍.എസ്.എസിന് പിന്നീട്  പല സ്കൂളുകളിലും പുതുക്കിയ ലിസ്റ്റില്‍ ബാച്ചുകള്‍ അനുവദിച്ചിട്ടും ലീഗിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്ന എന്‍.എസ്.എസ് സമീപനം ലീഗിനെയും ഞെട്ടിച്ചു.വിദ്യാഭ്യാസ വകുപ്പ്  മുന്‍പത്തെതിനെക്കാലും നന്നായി പോകുന്നതില്‍ അസൂയ പൂണ്ട ചിലര്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീക്കരിക്കുന്നതെന്ന് മന്ത്രി അബ്ദുരബ്ബും തുറന്നടിച്ചതോടെ അഞ്ചാം മന്ത്രി കൊണ്ഗ്രെസ്സിനു വീണ്ടും തല വേദന ആവുകയാണ്.  ന്യൂന പക്ഷ സമുദായങ്ങളിലെ കോര്പരെടുകള്‍ആണ്  വിദ്യാഭ്യാസ വകുപ്പിനെ നിയന്ത്രിക്കുന്നതെന്നും എന്‍.എസ്.എസിന് ആക്ഷേപമുണ്ട്.

No comments: