Monday 2 January 2012

ഇരു തല മൂര്‍ച്ചയുള്ള ഇരുപതു പഴഞ്ചൊല്ലുകള്‍.

ഇരു തല മൂര്‍ച്ചയുള്ള ഇരുപതു പഴഞ്ചൊല്ലുകള്‍.
മനുഷ്യനുഭവങ്ങളുടെ വേവും ചൂടുമെട്റ്റ്  അനശ്വരങ്ങളായ മനുഷ്യ സ്വഭാവങ്ങളുടെ നഗ്നമായ കഥകള്‍ ചുരുക്കി ഉണ്ടായതാണ് പഴഞ്ചൊല്ലുകള്‍.
  1. ഉത്ഭവ സ്ഥാനത്തിന്റെ മുകളിലേക്ക് ഒരു നദിക്കു ഉയരാനാവില്ല.
  2. ചോദ്യങ്ങളൊന്നും ചോദിക്കാത്ത പക്ഷം നിങ്ങള്ക്ക് നുണ കേള്‍ക്കേണ്ടി വരില്ല.
  3. മടിയന് എല്ലാ ദിവസവും ഒഴിവു ദിവസമാണ്.
  4. ഒരു ശത്രുവിന് മാപ്പ് കൊടുക്കാന്‍ നമുക്ക് ബാധ്യതയുന്ടെങ്കിലും അവനെ വിശ്വസിക്കാന്‍ നമുക്ക് ബാധ്യതയില്ല.
  5. വെള്ളത്തിലുള്ള കപ്പലല്ല,കപ്പലിലുള്ള വെള്ളമാണ് അതിനെ മുക്കുന്നത്‌.
  6. പാകമാകുന്നതിനു മുന്പ് വിജ്ഞാനവും മരവും ഉപയോഗിക്കരുത്.
  7. പ്രശംസ നല്ല മനുഷ്യനെ കൂടുതല്‍ നല്ലവനാക്കുകയും,ചീത്ത മനുഷ്യനെ കൂടുതല്‍ ചീത്ത ആക്കുകയും ചെയ്യുന്നു.
  8. ജനക്കൂട്ടത്തിനു ഒട്ടേറെ തലകലുണ്ട്, പക്ഷെ തലച്ചോറില്ല.
  9. നീ തല കുലുക്കുമ്പോള്‍ തല കുലുക്കുന്ന ഒരു സുഹൃത്ത്‌ നിനക്ക് വേണ്ട.അത് നിന്റെ നിഴല്‍ ചെയ്തു കൊല്ലും.
  10. രണ്ടാള്‍ കുതിരയെ ഓടിക്കുമ്പോള്‍ ഒരാള്‍ പുറകില്‍ ഇരിക്കേണ്ടി വരും.
  11. ആറടി മണ്ണ് എല്ലാ മനുഷ്യരെയും തുല്യരാക്കുന്നു.
  12. വികാരം വാതിലിലൂടെ അകത്തു വരുമ്പോള്‍ വിവേകം ജനലിലൂടെ ചാടിപോകുന്നു.
  13. ചെവിയില്‍ കുശു കുശുക്കുന്ന ഒരു വാക്ക് ആയിരം മയിലുകല്‍ക്കപ്പുറത്തു കേള്‍ക്കുന്നു.
  14. കൊമ്പുള്ളത് കൊണ്ടാണ് ആന കൊല്ലപ്പെടുന്നത്.
  15. പണക്കാരന്‍ ഭാവിയെ കുറിച്ച് ചിന്തിക്കുന്നു, പാവപ്പെട്ടവന്‍ ഇന്നിനെ കുറിച്ച് ചിന്തിക്കുന്നു.
  16. ഭര്‍ത്താവിനെ കിരീടമണിയിച്ചു രാജവാകിയ ശേഷം അയാളെ ഭരിക്കുന്നവലാണ് യഥാര്‍ത്ഥ ഭാര്യ.
  17. മട്ടുള്ളവരിലെ നന്മ കണ്ടെത്താന്‍ അന്ന്വേഷിക്കുക,സ്വന്തം തിന്മ തേടുക.
  18. പുഴയല്ല, വെള്ളമാണ് ഓടുന്നത്, കാലമല്ല നാമാണ് കടന്നു പോകുന്നത്.
  19. പരദൂഷണവും, നുണയും ഒരുമിച്ചു യാത്ര ചെയ്യുന്നു.
  20. നിര്‍ഭാഗ്യങ്ങള്‍ ചിറകു വിരിച്ചു പറന്നു വരികയും,കാല്‍ നടയായി തിരിച്ചു പോകുകയും ചെയ്യുന്നു.   

1 comment:

അബ്ദു ഷുക്കൂറ് said...

kashtakaalam vanne mottayadichappo kallumazha paithu