Sunday 1 January 2012

മുല്ലപെരിയാറിലെ പരിശീലനങ്ങള്‍ കഴിഞ്ഞപ്പോള്‍..............

മുല്ലപെരിയാറിലെ പരിശീലനങ്ങള്‍ കഴിഞ്ഞപ്പോള്‍...
....
ഇടക്കാലതുള്ള ജല വിഭവ മന്ത്രി ടി.എം ജെകബിന്റെ മരണം കേരള രാഷ്ട്രീയത്തില്‍ സര്‍ക്കാരിന്റെ തൂക്കം കുറച്ചപോഴാണ് ഇടുക്കിയിലെ ചെറിയ ഭൂകമ്പങ്ങള്‍ അന്നാട്ടുകാരെ പേടിപ്പിച്ചത്‌.കിഴക്കുള്ള     തമിള്‍ മക്കള്‍ക്ക്‌ വേണ്ടി ഒരായിരം വര്‍ഷത്തേക്ക് അടിയാധാരം നല്‍കിയ ഡാം പൊട്ടിയാല്‍ അവിടെയുള്ള മുഴു വെള്ളവും
ഇടുക്കി എന്നാ മഹാജല സംഭരണി തകര്‍ത്തു അഞ്ചു ജില്ലകളെ അറബിക്കടലില്‍ മുക്കും എന്ന വാദങ്ങള്‍ പിറവം ഉപ തിരഞ്ഞെടുപ്പിനായുള്ള പരിശീലന മത്സരമായാണ് കേരളത്തിലെ പാര്‍ടികള്‍ കണ്ടത്.ആ പരിശീലന മത്സരത്തിലേക്ക് ആവേശത്തോടെ ചാടിയ പലരും മുല്ലപെരിയറില്‍ കിടന്നു വെള്ളം കുടിച്ചു മരിക്കാരായപ്പോഴാണ് തമിലkathe  പാര്‍ട്ടിക്കാര്‍ അവിടെ പരിശീലനം തുടങ്ങിയത്.ആ പരിശീലന മത്സരങ്ങള്‍ മലയാളികളെ ട്രൌസര്‍ ഊരുന്നിടതെതിയപ്പോള്‍ 
നമ്മടെ രാഷ്ട്രീയക്കാര്‍ക്ക് കരക്ക്‌ കയറാനായി.ഏതാണ്ട് ഒരു മാസം നീണ്ടു നിന്ന മുല്ലപെരിയാര്‍ ഗ്രൌണ്ടിലെ പരിശീലന മത്സരങ്ങളിലെ നേട്ടങ്ങളില്‍ കേമി ഇ.എസ്.ബിജി മോള്‍ എം.എല്‍.എ തന്നെ.ചപ്പാതിലെ പാവപ്പെട്ട കര്‍ഷകര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഗ്രൗണ്ടില്‍ പോയാണ് ബിജി മോള്‍ കളി തുടങ്ങിയത്.നാല് ദിവസവും തുടര്‍ച്ചയായി കളിച്ച ബിജി ഒന്‍പതു ഗോളുകളും നേടിയാണ്‌ ആ ഗ്രൗണ്ടില്‍ നിന്നും വിശ്രമത്തിന് പോയത്.ബിജി മോളുടെ കളിയും ഗോളും കണ്ടു ഞെട്ടിയ ഇടുക്കി, കോട്ടയം, എറണാകുളം പ്രദേശത്തെ മൂപ്പന്മാരായ കളിക്കാര്‍ നന്നേ വിഷമിച്ചു.മാണി സര്‍, ജോസെഫ് ഇച്ചായന്‍  എന്നിവര്‍ മുല്ലപെരിയാര്‍ ഗ്രൗണ്ടില്‍ പോയി പിടഞ്ഞു മരിക്കുവോളം കേരളത്തിന്‌ വേണ്ടി കളിക്കുമെന്ന് പ്രഘ്യാപിച്ചു.അപ്പോഴാണ്‌ ഗോളടി യന്ത്രം അച്ചുമാമന്റെ വരവ്.തന്റെ കോച്ച് ആയ പോളിറ്റ് ബുരോ തന്ന ഒരു നിര്‍ദേശവും താന്‍ അന്ഗീകരിക്കില്ലെനു വി.എസ് പറഞ്ഞപ്പോള്‍ പിറവം മത്സരത്തിലെ ഏറ്റവും മികച്ച ഗോള്‍ ആയി അത് പരിണമിച്ചു.പിന്നീട് താന്‍ കോച്ച് പറയാത്ത തരത്തില്‍ ഗോളടിചില്ലെന്നും നീട്ടി അടിച്ച പന്ത് പോസ്റ്റില്‍ വീണത്‌ തന്റെ കുറ്റം കൊണ്ടല്ലെന്നും വി.എസ്.എഴുതി നല്‍കി.ആ സമയത്തായിരുന്നു താഴെ ഗ്രൗണ്ടില്‍ ജയ അമ്മയുടെ വീട്ടിലെ സാധനം വാങ്ങിക്കുന്ന പയ്യന്‍ പനിനീര്‍ ശെല്‍വത്തെ നാട്ടുകാര്‍ ഗ്രൗണ്ടില്‍ ചെരിപ്പും മുട്ട കൊണ്ടും നേരിട്ടത്.കേരളത്തിനെതിരെ തന്റെ ഗോളുകള്‍ തമിഴന് ആവശ്യമില്ലെന്നും,വൈക്കോ എന്ന വൈറസ്‌ വൈക്കൊയുടെ ആക്രമണ ശൈലിയാണ് തമിഴന്‍ മാരുടെ ഗ്രൗണ്ടില്‍ കളിക്കെണ്ടാതെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.അത് കേട്ടുണര്‍ന്ന അമ്മ ഒരു പേടിയും തമിള്‍ മക്കള്‍ പേടിക്കെന്ടെന്നും ആരും അവിടുത്തെ അടിയാധാരം തന്ന ഡാമില്‍ തൊടില്ലെന്നും കാണികള്‍ക്ക് ഉറപ്പു നല്‍കി...ആ ഉറപ്പിനു ശേഷം പടച്ചോന്‍ തമിഴന് കുറച്ചു വെള്ളം തേനി  കാറ്റിലൂടെ നല്‍കാമെന്നു തീരുമാനിക്കുകയും വെള്ളവും കാറ്റും മതിയാവോളം തന്റെ മക്കള്‍ അനുഭവിക്കുന്നത് അമ്മ കാണുകയും ചെയ്തു....
മുല്ലപെരിയാര്‍ വെള്ളത്തിലേക്ക്‌ ആവേശത്തോടെ എടുത്തു ചാടിയ നമ്മുടെ രാഷ്ട്രീയ ചാനക്യന്മാര്‍  ഇതാ പോലീസും എസ്കോര്ടുമില്ലാതെ പിറവത്തെ പാവം ജനത്തെ പറ്റിക്കാന്‍ ഒഫെരുമായി വന്നിരിക്കുന്നു...വോട്ട് ചെയ്യാതെ നിങ്ങള്ക്ക് രക്ഷയില്ല പിറവംകാരെ..അതിനാല്‍ മാര്‍ച്ച് 18 നു പോയി  നമ്മെ വര്‍ഷങ്ങളായി പറ്റിക്കുന്ന രണ്ടു മുന്നണികളില്‍ ആര്‍ക്കെങ്കിലും വോട്ട് ചെയ്യുക......വാല്‍കഷണം.> " ആവശ്യം വരുമ്പോള്‍ വിഡ്ഢിയായി ചമയാന്‍ കഴിയാത്തവന്‍ ബുദ്ധിമാനല്ല.".. ബുദ്ദിമാനാവനായി വിഡ്ഢിയാകൂ  ......  

No comments: