Sunday 8 January 2012

തലവേദനക്കാരുടെ ലോകം.






 തലവേദനക്കാരുടെ ലോകം.
 തലവേദനക്കാരുടെ ലോകം.




തുടര്‍ച്ചയായി തലവേദനയനുഭവിക്കുന്നവരാണോ നിങ്ങള്‍?. അങ്ങിനെയെങ്കില്‍ ഭക്ഷണരീതിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ തലവേദനയില്‍ നിന്ന് രക്ഷ 


നേടാന്‍ നിങ്ങളെ സഹായിച്ചേക്കാം. തലവേദന പലവിധമാണ്. മൈഗ്രേന്‍ അഥവാ ചെന്നിക്കുത്താണ് കൂടുതലായി കാണപ്പെടുന്നത്. സൈനസ്, മാനസിക സമ്മര്‍ദ്ദം, 


ടെന്‍ഷന്‍ ഒക്കെ തലവേദനക്ക് കാരണമാകുന്നു. മാത്രമല്ല ചില ഭക്ഷണങ്ങളും നമുക്ക് തലവേദനയുണ്ടാക്കുമത്രെ.

30 ശതമാനത്തിലധികം ചെന്നികുത്തുകള്‍ക്കും കാരണം നാം കഴിക്കുന്ന ഭക്ഷണവും പാനീയവുമാണെന്നാണ് ഡയറ്റീഷ്യന്‍ ഡോ. സുനിത ദുബെ പറയുന്നത്.



 നമ്മുടെ ഭക്ഷണത്തിലെ പോഷകാഹാരക്കുറവ് പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റിന്റെ കുറവ് തലവേദനക്ക് കാരണമാകാറുണ്ട്. തലച്ചോര്‍ 


പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഏക ഇന്ധനമാണ് കാര്‍ബോഹൈഡ്രേറ്റ്. കൂടാതെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നതും തലവേദനക്ക് കാരണമാകുന്നു.

ചില ഭക്ഷണ പദാര്‍ഥങ്ങളില അടങ്ങിയിട്ടുള്ള ടൈറാമിന്‍ എന്ന അമിനോ ആസിഡ് തലച്ചോറിലെ സിറോടോനിന്റെ അളവ് കുറക്കുന്നു. ഇത് രക്തക്കുഴലിന്റെ 



സങ്കോചത്തേയും വികാസത്തേയും ബാധിക്കുന്നു. ഈ അവസ്ഥയും തലവേദനയിലേക്ക് നയിക്കുന്നു. റെഡ് വൈന്‍, ചീസ്, ചോക്ലേറ്റ്, ആല്‍കഹോളിക്കായ 


പാനീയങ്ങള്‍ തുടങ്ങിയവയില്‍ ടൈറാമിന്‍ കാണപ്പെടുന്നു. മാത്രമല്ല മൈഗ്രേന്‍ ഉള്ളവര്‍ കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങള്‍ ധാരാളമായി കഴിക്കുന്നത് അവരെ 


നിത്യ തലവേദനക്കാരാക്കി മാറ്റുമെന്നും പഠനങ്ങള്‍ പറയുന്നു. നമുക്ക് ചുറ്റിലും കൃത്രിമ ആഹാരങ്ങളിലെല്ലാം വര്‍ണങ്ങളോടൊപ്പം രോഗവും 


ചേര്‍ക്കുന്നുണ്ടെന്നതാണ് വസ്തുത. 


ജീവിതത്തിലെ തിരക്കില്‍ ആവശ്യമായത് പലതും നാം മറന്ന് പോകുന്നു. ഈ തിരക്ക് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളേയുമെന്ന പോലെ 



ഭക്ഷണത്തിന്റേയും താളം തെറ്റിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് നാം കാണുന്ന ഈ തലവേദനക്കാരുടെ ലോകം.



No comments: