Sunday, 29 January 2012

കത്തിച്ചാല്‍ കത്താത്ത മുടി അഥവാ കാന്തപുരം മുടികത്തിച്ചാല്‍ കത്താത്ത മുടി അഥവാ കാന്തപുരം മുടി

മുഹമ്മദ്‌ നബിയുടെ മുടി കാണാന്‍ ഭാഗ്യം ലഭിക്കാത്ത മാലോകരെ...അത് കാണണേല്‍ ഇന്നും നാളെയും മര്‍ക്കസില്‍ പോകുക.സായൂജ്യമാടങ്ങുക..ആ മുടി മുക്കിയ വെള്ളവും കുറച്ചു കുടിക്കുക..അതോടെ നിങ്ങള്‍ സ്വര്‍ഗവാസിയായി> ദുബായിലുള്ള ഖോജ മുഹമ്മദ്‌ ഖസ്രജിയില്‍ നിന്നും തിരുകേശം ഒപ്പിച്ചെടുത്ത കാന്തപുരം ഉസ്താദ് ആ കേശം സൂക്ഷിക്കാന്‍ നാല്പതു കോടിയുടെ ഒരു പള്ളി പണിയാനും തീരുമാനിച്ച 
  ഇസ്ലാം മത വിശ്വാസങ്ങളെ പച്ചയായി വ്യഭിചരിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു.തന്റെ കയ്യിലുള്ളത് മുത്ത്‌ മുഹമ്മദ്‌ നബിയുടെ മുടിയാണെന്നും, ഈ മുടി കത്തിക്കാന്‍ ആധുനിക ശാസ്ത്രത്തിനു കഴിയില്ലെന്നും 21am നൂറ്റാണ്ടില്‍ ഇയാള്‍ മാധ്യമ പ്രവര്‍ത്തകരോട് തട്ടി വിട്ടിരിക്കുന്നു...തനിക്കു മതം കച്ചവടം നടത്താന്‍ അറിയാതാതിനാലാവനം ഈ ഖസ്രാജി മുടി നല്ല മത കച്ചവടക്കാരനായ ഉസ്താദിനെ ഏല്പിച്ചത്..മതവും ആത്മീയതയും വിറ്റ് കാശ് ആക്കാന്‍ ഏറ്റവും നല്ലത് വിദ്യാ സമ്പന്നരായ മലയാളികള്‍ തന്നെയാണെന്ന് കാന്തപുരത്തിന് മനസ്സിലായത്‌ അമ്മയുടെ ആത്മീയ ബിസിനെസ്സ് കണ്ടിട്ടാനത്രേ..കേരളത്തില്‍ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലാണ് കേരളത്തിലെ ആധുനിക ചികിത്സകള്‍ ലഭ്യമാവുന്നത്..വെറും ഒരു മുക്കുവ സ്ത്രീ ആയിരുന്ന അമ്മക്ക് ഇത്ര വലിയ സ്ഥാപനങ്ങള്‍ ഉണ്ടാക്കാമെങ്കില്‍ 
മത വിശ്വാസം കൂടുതലുള്ള മുസ്ലിങ്ങളുടെ ഇടയില്‍ തിരു കേശം എന്ന പേരില്‍ ഈ മുടി ഇറക്കിയാല്‍ കച്ചവടം സുഗമമായി നടക്കും എന്ന് ഉസ്താദിനെ മനെജ്മെന്ടു വിദഗ്ദര്‍ ഉപദേശിച്ചു.തോളറ്റം വരെയാണ് പ്രവജകന്റെ മുടിക്ക് നീളമുണ്ടായിരുന്നത് എന്ന് ചരിത്രം പറയുന്നത് ഉസ്താദിനെ കുഴക്കുന്നുണ്ട്.ഉസ്താദിന്റെ കയ്യിലുള്ള മുടിക്ക് കാവ്യ മാധവന്റെ മുടിയോളം നീളമുള്ളത്‌ ഉസ്താദിന്റെ പ്രസ്ഥാനക്കാരിലും അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ടെലും തല്ക്കാലം കാര്യമായി എടുക്കെന്ടെന്നാണ് മാര്‍ക്കെറ്റിംഗ് തീരുമാനം.ദുബായിലുള്ള ഖസ്രാജി മുടി ഒപ്പിച്ചെടുത്ത ബോബെയിലുള്ള ജാലെ വലയില്‍ നിന്നും കാന്തപുരം വിരുദ്ധ സുന്നികളും മുടി വാങ്ങി ഉസ്താദിന്റെ തട്ടിപ്പ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.നബിയുടെ മുടിക്ക് നിഴലുണ്ടാവില്ല എന്നതും, കത്തിച്ചാല്‍ കത്തില്ല എന്ന വാദവും നില നില്‍ക്കെ കത്തിക്കുന്നത് ഇസ്ലാമിക വിരുധമാനെന്ന വാദമാണ് കാന്തപുരം പത്രക്കാരോട് തട്ടി വിട്ടത്.മരിച്ചു പോയ മഹാന്മാരുടെ പേരില്‍ ഉണ്ടാക്കിയ ബിംബങ്ങളും, വിഗ്രഹങ്ങളും തച്ചുടച്ചു ലോക സ്രഷ്ടാവായ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കാന്‍ ഹസ്രത്ത്‌ ഇബ്രാഹിം നബി ആഹ്വാനം ചെയ്തതൊന്നും ഈ മുടി കച്ചവടതിനിടയില്‍ ഉസ്താദ്‌ ഓര്‍ക്കില്ല.കബറുകള്‍ കെട്ടി പോക്കുന്നതിനെയും അവ ആരാധനാ കേന്ദ്രമാക്കുന്നതിനെയും ശക്തമായി എതിര്‍ത്ത പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മുടിയുടെ പേരില്‍ പള്ളി ഉണ്ടാക്കുന്ന കാന്തപുരം ആത്മീയ കച്ചവടത്തിന്റെ പതിനെട്ടല്ല.... നൂറ്റിപതിനെട്ടടവും പയറ്റി തെളിഞ്ഞ ആളായതിനാല്‍ നാല്പതു കോടിയുടെ പള്ളി ഒരു വിഷയമെയല്ലെന്നു മാര്കെട്ടിംഗ് വിദഗ്ദര്‍ ഉപദേശിച്ചിട്ടുണ്ട്.ഇത്തരം കാര്യങ്ങള്‍ തട്ടിപ്പാണെന്ന് അനികല്‍ക്കരിയാമെങ്കിലും  എതിരാളികളോട് വളര്‍ത്തിയെടുത്ത ശത്രുത ഈ തട്ടിപ്പിന് കൂട്ട് നില്‍ക്കാന്‍ അവരെയും പ്രേരിപ്പിക്കുന്നു.ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ തന്റെ കച്ചവടത്തിലെ തട്ടിപ്പ് വെളിച്ചതാകുമെന്നു ഭയക്കുന്ന ഉസ്താദ് കേരളത്തിലെ പുലി തന്നെ...എവന്‍ പുലിയാണ് കേട്ടോ.. ..
വിഗ്രഹങ്ങളുടെ മുന്‍പിലും, അമ്മയുടെ കാല്പടങ്ങളിലും  നമിക്കുന്ന ആളുകളെ ഇനി ഉസ്താദിന്റെ ആളുകള്‍ കുറ്റം പറയുമോ..ആവോ?സ്വരൂപമില്ലാത്ത ഏക ദൈവ വിശ്വാസികളായ ഇസ്ലാമിന്റെ ആളുകള്‍ക്ക് കുറച്ചു കാലം ഇയാളെയും സഹിക്കണം.അനുയായികള്‍ ഒരുപാടുണ്ട്..പണം എത്ര എത്ര?ലക്ഷക്കണക്കിന്‌ കേരള മുസ്ലിംസ് ഗള്‍ഫില്‍...അവരുടെ വരുമാനത്തിന്റെ നൂറിലൊന്നു മത കച്ചവടത്തിന് ഉപയോഗിക്കുന്നതില്‍ ആര്‍ക്കാണിത്ര ചേദം? കേരളത്തില്‍ ആത്മീയ കച്ചവട മേഖലയിലേക്ക് ഇനിയും ആളുകള്‍ ക്യുവിലാണ്.ഹിമവല്‍ ബട്രാനന്ത സ്വാമികളും, സന്തോഷ്‌ മാധവ സ്വാമികളും കാന്തപുരതെക്കാള്‍ എത്ര ഭേദം?ഇവരൊന്നും ആത്മീയ തട്ടിപ്പിന് രാമനെയോ, കൃഷ്ണനെയോ,മുഹമ്മദ്‌ നബിയെയോ, യേശുവിനെയോ ഉപയോഗിച്ചില്ല...മന്ത്ര-തന്ത്ര സിദ്ധ തട്ടിപ്പുകള്‍......താന്‍ കാന്തപുരം 
എ.പി സുന്നിയാനെന്നു പറഞ്ഞിരുന്ന ടി.കെ.ഹംസയെങ്കിലും ഈ മുടിയെ പറ്റി അഭിപ്രായം പറഞ്ഞിരുന്നുവെങ്കില്‍??

2 comments:

shamsudheen perumbatta said...

അപ്രതീക്ഷിതമായാണു താങ്കളുറ്റെ ബ്ലോഗിലേക്ക് എത്തിപ്പെട്ടത്, ഇനിയും താങ്കളുടെ ഇത്തരം രചനകൾ പ്രതീക്ഷിക്കുന്നു, അഭിനന്ദനം

manu said...

വളരെ നന്നായി ,ഇതൊക്കെ അറിയാവുന്നവര്‍ തന്നെയല്ലേ മുസ്ലിം സമൂഹം ,എന്നിട്ടും എന്തേ നമ്മുടെ ഉമ്മത്ത്‌ ഇങ്ങനെ അന്തമായി ഉസ്താദിന്റെ പിന്നാലെ കൂടുന്നു ?