Sunday 1 January 2012

ഡെഡ് സീ അഥവാ ചാവ് കടല്‍ ...ഒരു ലഘു വിവരണം.

ഡെഡ് സീ അഥവാ ചാവ് കടല്‍ ...ഒരു ലഘു വിവരണം.
ഇസ്രയേല്‍,ജോര്‍ദാന്‍,സിറിയ എന്നീ രാജ്യങ്ങള്‍ക്ക് ഇടയിലായി കാണപ്പെടുന്ന വലിയ തടാകമാണ് ഡെഡ് സീ അഥവാ ചാവ് കടല്‍ എന്നറിയപ്പെടുന്നത്.സമുദ്ര നിരപ്പില്‍ നിന്ന് 400 മീറ്റര്‍ താഴെയാണ് ചാവ് കടലിന്റെ കിടപ്പ്.കൂടിയ ലവനത്വമാണ് ചാവ് കടലിന്റെ പ്രത്യേകത.സമുദ്ര ജലത്തിന്റെ ലവണത്തിന്റെ അളവ് 4 മുതല്‍  6  ശതമാനമാണെങ്കില്‍ ചാവ് കടലിന്റെ ലവണാംശം 23 മുതല്‍ 25 ശതമാനം വരെയാണ്.ഇത്രയും ഉയര്‍ന്ന ലവണ ജലത്തില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം,സോഡിയം,സിലിക്കന്‍,തുടങ്ങിയവ വന്‍തോതില്‍ അടങ്ങിയിരിക്കുകയാണ്.ആ പരിസ്ഥിതിയില്‍ കടല്‍ മല്സ്യങ്ങല്‍ക്കോ,മറ്റു ജീവികള്‍ക്കോ ഇവിടെ വളരാന്‍ കഴിയില്ല.അത് കൊണ്ട് സാധാരണ തരം ജീവ വസ്തുക്കളുടെ സാന്നിധ്യമില്ലാത്ത സ്ഥലമാണ് ഈ തടാകം.ജലത്തിന്റെ സാന്ത്രത എറിയിരിക്കുന്നതിനാല്‍ വെള്ളത്തില്‍ മുങ്ങിപ്പോവില്ല.അത് കൊണ്ട് ചാവ് കടലില്‍ വീണാല്‍ മുങ്ങി മരിക്കുമെന്ന ഭയം വേണ്ട.ഈ പ്രത്യേകത നിമിത്തം ചാവ് കടല്‍ സന്ദര്‍ശകര്‍ക്ക് വിലപ്പെട്ടൊരു ദ്രിശ്യ കേളീ രംഗമാണ്.കടലില്‍ മലര്‍ന്നു കിടന്നു വായിക്കാനും,കേളികളില്‍ എര്പെടാനുമൊക്കെഅവസരങ്ങള്‍ ഉള്ളതിനാല്‍ ചാവ് കടല്‍ സഞാരികള്‍ക്ക് ആനന്ദം പകരുന്നു.
എന്നാല്‍ ചാവ് കടല്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.പ്രതി വര്ഷം ഒരു മീറ്റര്‍ എന്ന കണക്കില്‍ കടല്‍ കരയില്‍ നിന്ന് അകന്നു പോവുന്നുണ്ടത്രെ.ഇത് അനുസ്യൂതം തുടര്‍ന്നാല്‍ അമ്പതു വര്‍ഷത്തിനു ശേഷം ചാവ് കടല്‍ ഇല്ലാതാവുമെന്നാണ് കണക്കെടുപ്പ്.ഇതോഴിവാക്കാനായി ഇസ്രയേലും,ജോര്‍ദാനും സംയുക്ത ശ്രമത്തിലാണ്.അവരുടെ അതിര്‍ത്തിയിലെ തെക്കന്‍ മരുഭൂമി കീറി മുറിച്ചു ചാവ് കടലിനെയും ചെങ്കടലിനെയും തമ്മില്‍ യോജിപ്പിക്കുകയാണ് പദ്ധതി.ഏതാണ്ട് രണ്ടു മില്ല്യന്‍ ഡോളറിലധികം ചെലവു വരുന്നതാണ് പ്രോജെക്റ്റ്‌.
മറ്റു വിവരങ്ങള്‍
ആകെ ഏരിയ -       810 കി.മീ.ചുറ്റളവ്‌.
പരമാവധി നീളം-       67 കി.മീ
പരമാവധി വീതി       18 കി.മീ.
ശരാശരി ആഴം.       118 മീറ്റര്‍.
പരമാവധി ആഴം.    377 മീറ്റര്‍ .


No comments: