Sunday 8 January 2012

ASTRONOMY V/S ASTROLOGY



ASTRONOMY V/S ASTROLOGY






സൂര്യന്‍ ഏതു നക്ഷത്രഗണ(രാശി)ത്തിന്‍റെ പശ്ചാത്തലത്തില്‍ കാണപ്പെടുന്നുവോ ആ ഗണം(രാശി) ആണ് ആ മാസം. അങ്ങനെയാണ് മേടം, ഇടവം, തുടങ്ങിയ 


മാസപ്പേരുകള്‍ ഉണ്ടായത്. നമ്മുടെ കലണ്ടര്‍ പ്രകാരം ജനുവരി 14 നു മകരമാസം തുടങ്ങും. അപ്പോള്‍ മകരം രാശി സൂര്യന്‍റെ പിന്നിലായിരിക്കും. സന്ധ്യയ്ക്കു 


സൂര്യനോടൊപ്പം പടിഞ്ഞാറ് അസ്തമിക്കും. പിറ്റേന്നു രാവിലെയേ അത് കിഴുക്കു വരൂ.ആ ദിവസങ്ങളില്‍ സന്ധ്യയ്ക്കു കിഴക്കു വരുന്നത് മിഥുനം, കര്‍ക്കടകം 




രാശികളാണ്. ഇവയിലോ മറ്റേതെങ്കിലും രാശിയിലോ ആകാശത്ത് എവിടെയെങ്കിലുമോ മകരനക്ഷത്രം എന്നു പേരുള്ള ഒരു നക്ഷത്രം ഇല്ല. (മകരം എന്ന പേരില്‍ 


രാശിയേ ഉള്ളൂ. അതിന്‍റെ കാര്യം നേരത്തെ പറഞ്ഞല്ലോ.)


ശബരിമലത്തന്ത്രി പറഞ്ഞതു വസ്തുതാവിരുദ്ധമാണ്. കിഴക്കു ആ ദിവസങ്ങളില്‍ തെളിയുന്നവ മിഥുനം രാശിയിലെ കാസ്ടര്‍, പോല്ലക്സ് എന്നീ നക്ഷത്രങ്ങളാണ്. 


അല്‍പ്പം തെക്കുമാറി വലിയ ശോഭയില്‍ കാണുന്നതാകട്ടെ, കാനിസ് മേജര്‍ (ബൃഹച്ച്വാനം) എന്ന നക്ഷത്രഗണത്തിലെ സിരിയസ് ആണ്. ഈ ഭാഗത്തു കാണുന്ന 


തെളിച്ചമുള്ള മറ്റൊരു നക്ഷത്രം കാനിസ് മൈനറിലെ പ്രോസിയോന്‍ ആണ്. ഇവയ്ക്കൊന്നും മകരനക്ഷത്രം എന്നു പേരും ഇല്ല. ഈ ദിവസങ്ങളില്‍ ഒക്കെ ഉദിക്കുന്നവ 


അല്ലാതെ ജനുവരി 14 നു മാത്രമായി നക്ഷത്രമൊന്നും പ്രത്യക്ഷപ്പെടാറുമില്ല.

അന്ധവിശ്വാസം കൊണ്ടു പ്രയോജനം ഉള്ളവര്‍ എന്തും പറയട്ടെ, അതുകൊണ്ട് വിശേഷിച്ചു പ്രയോജനം ഒന്നും ഇല്ലാത്ത നമ്മള്‍ എന്തിനാ അത് അപ്പടി 



പ്രചരിപ്പിക്കുന്നത്? രാഷ്ട്രീയക്കാരെ നിര്‍ത്തിപ്പൊരിക്കുന്ന നമ്മുടെ കൂട്ടര്‍ക്ക് ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ഭയമാണ് എന്നു ഞാന്‍ കരുതുന്നില്ല. അബദ്ധം 


പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും ശാസ്ത്രം പഠിക്കുന്ന കുട്ടികള്‍ അടക്കം ഒരു ജനതയെയാകെ തെറ്റു പഠിപ്പിക്കുകയാണ് എന്ന് ഓര്‍ക്കുക.



No comments: