Wednesday 4 January 2012

"ലവ് ജിഹാദ് "നുണ ബോംബ്‌ പൊട്ടിയപ്പോള്‍...കേരള പോലിസ് സൈബര്‍ സെല്‍ രഹസ്യങ്ങള്‍ ഉടന്‍ പുറത്തു വിടും.

"ലവ് ജിഹാദ് "നുണ ബോംബ്‌ പൊട്ടിയപ്പോള്‍...കേരള പോലിസ് സൈബര്‍ സെല്‍ രഹസ്യങ്ങള്‍ ഉടന്‍ പുറത്തു വിടും.
കേരളത്തിലെ സാമുദായിക സൌഹര്ദത്തിനു വിള്ളല്‍ വീഴ്ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഉത്തരേന്ത്യയിലെയും കേരളത്തിലെയും ചില വര്‍ഗീയ ചിന്താഗതിക്കാരുടെ വാദങ്ങളെ അരിഞ്ഞു വീഴ്ത്തി കെട്ടിഗോഷിക്കപ്പെട്ട "ലവ് ജിഹാദ്" നുണ ബോംബ്‌ കേരള പോലിസ് സൈബര്‍ സെല്‍ തന്നെ പൊട്ടിച്ചു.ഒരു വ്യാജ മത സംഘടനയുടെ വെബ്‌ സൈറ്റില്‍ നിന്നാണ് പ്രചരണം ആരംഭിച്ചതെന്ന് സൈബര്‍ പോലിസ് കണ്ടെത്തി.മുസ്ലിങ്ങള്‍ക്കെതിരെ ബോധപൂര്‍വമായ പ്രചാരണമാണ് വിഷയത്തില്‍ നടന്നതെന്നാണ് പോലിസ് കണ്ടെത്തല്‍.ഇന്റെലിജേന്സു അന്ന്വേഷണത്തില്‍ hindhujagurthi.org  എന്ന വെബ്‌ സൈടിലൂടെയാണ് ഇത്തരം പ്രചരണം നടക്കുന്നതെന്ന് കണ്ടെത്തിയത്.വെബില്‍ പ്രചരിച്ചിരുന്ന ഒരു മുസ്ലിം യുവ ജന സംഘടനയുടെ പോസ്ടരുകളും മറ്റും ക്രിത്രിമാമായുണ്ടാക്കിയതാനെന്നും സംഘടന ഇത്തരം നോടിസ് പുരതിരക്കിയിട്ടില്ലെന്നും കണ്ടെത്തി.തുടര്‍ന്ന് ഇന്റെളിജന്സു മേധാവി എ.ഹേമചന്ദ്രന്റെ റിപ്പോര്ട് പ്രകാരം ഡി.ജി.പി ജേകബ് പുന്നൂസിന്റെ നിര്‍ദേശാനുസരണം സൈബര്‍ പോലിസ് ഉറവിടം തേടി വിശദ അന്ന്വേഷണം നടത്തിയപ്പോള്‍ ഉത്തരേന്ത്യക്കാരനായ മാര്‍ഗിര്ശു കൃഷ്ണ എന്നയാളുടെ പേരിലാണ് വെബ്‌ സൈറ്റ് രജിസ്റ്റര്‍ ചെയ്തതെന്ന് വ്യക്തമായി.മൂന്നംഗ സങ്ങമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന നിഗമനത്തിലെത്തിയ സൈബര്‍ പോലിസ് യാഹുവിനോട് സൈറ്റ് സന്ബന്ദമായ എല്ലാ കാര്യങ്ങളും ആവശ്യപ്പെട്ടു.ഈ വിവരം കൂടി ലഭിക്കുന്നതോടെ കേസ് രജിസ്റ്റര്‍ ചെയ്യും.ഒരു കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷമാകിയ ലവ് ജിഹാദ് എന്ന വിഷയം കേരളത്തിലെ സാമുദായിക അന്തരീക്ഷത്തില്‍ വിള്ളല്‍ വീഴ്തുമെന്നു തിരിച്ചറിഞ്ഞതോടെ മുഖ്യ ധാര മാധ്യമങ്ങള്‍ക്ക് വിഷയത്തിന്റെ ഗൌരവം പിടി കിട്ടുകയും അവര്‍ തന്നെ ലവ് ജിഹാദ് പെരും നുണയാണെന്ന് കണ്ടെത്തുകയും ചെയ്തു.കേരളത്തിലെ മാധ്യമ കച്ചവടത്തില്‍ നഷ്ടത്തിലായ ചില വാരികകള്‍ വിഷയം പൊടിപ്പും, തൊങ്ങലും വെച്ച് കാച്ചി നഷ്ടപ്പെട്ട മാര്‍കെറ്റ് തിരിച്ചു പിടിക്കാന്‍ ശ്രമിച്ചെങ്കിലും കേരളത്തിലെ മത സൌഹര്ടതിനെ ഈ നുണ ബോംബു കൊണ്ട് തകര്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കും ബോധ്യപ്പെട്ടു."പെണ്‍കുട്ടികളെ വശീകരിച്ചു -പ്രലോഭിപ്പിച്ചു മതം മാറ്റുന്ന നടപടിയാണ് ലവ് ജിഹാദ് എന്ന പെരും നുണ."

No comments: