Sunday 15 January 2012

പിള്ളക്ക് പള്ള പ്രശ്നം.പത്തനാപുരം കുട്ടി കൊമ്പന്‍ മന്ത്രി സ്ഥാനത്ത് തുടരും.

പിള്ളക്ക് പള്ള പ്രശ്നം.പത്തനാപുരം കുട്ടി കൊമ്പന്‍  മന്ത്രി സ്ഥാനത്ത് തുടരും.


കേരള കോണ്‍ഗ്രെസ്സു (ബി)=(പള്ള വിഷയ ഗ്രൂപ്പ്‌  )യില്‍ ഉരുണ്ടു കൂടിയ പ്രതിസന്ധി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്  പുതിയ ഭീഷണി.മുല്ലപെരിയാരും, കൊച്ചി മെട്രോ പ്രശ്നവും തീര്‍ത്തു  അച്ചു സഘാവിന്റെ അഞ്ചു വര്‍ഷ ഭരണത്തിന്റെ പിന്നംപുറത്തേക്കു നീങ്ങി പന്ത് തട്ടാന്‍ ശ്രമിച്ചപ്പോഴേക്കും മദയാനയുടെയും  ,പത്തനാപുരം കുട്ടികൊമ്പന്റെയും പുതിയ നീക്കങ്ങള്‍ സൃഷ്‌ടിച്ച ആഘാതത്തില്‍ യു ഡി എഫ് വിറങ്ങലിക്കുന്നു.പത്തനാപുരം ഗണേശന്റെ പിന്നിലുള്ള കോക്കസ് പിള്ളയെയും,പാര്ടിക്കാരെയും അവഗണിച്ചു  സ്വന്തം നിലക്ക് തീരുമാനമെടുക്കുന്നതും, കൂടിയാലോചന പാര്‍ടിയില്‍ ഇല്ലാത്തതും, പിള്ളയെ സമീപിക്കാതെ ആളുകള്‍ മന്ത്രി ഗണേശന്റെ പിന്നില്‍ അണി നിരക്കുന്നതും കുടുംബ പോരിലേക്ക് നീങ്ങുന്നതും അധികാര വടം വലിയുടെ പുത്തന്‍ അദ്ധ്യായങ്ങള്‍ രചിക്കുന്നത്‌ ..അച്ഛന്റെ അധികാര മോഹം നന്നായറിയുന്ന പുത്രന് യു.ഡി.എഫ് സംവിദാനത്തില്‍ വില പേശാന്‍ എം.എല്‍. എ സ്ഥാനം ഉള്ളപ്പോള്‍ പിള്ളയുടെ കൈവശം ഉള്ളത് സമസ്ത കേരള നായന്മാരുടെ ആസ്ഥാനമായ പെരുന്നയിലെ സ്വാദീനം മാത്രം.അവരാകട്ടെ കൈവശമുള്ള മനെജുമെന്ടു സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ടും, അധ്യാപക പാകേജു വിഷയത്തിലും  സര്‍ക്കാരുമായി ഒളി യുദ്ധ തിരക്കില്‍.ഇനിയുള്ള കാലം കാരണവരായി തറവാട്ടില്‍ ഇരിക്കാമെന്ന് പിള്ള വിചാരിച്ചെങ്കിലും തന്നെ മൈന്‍ഡ് പോലും ചെയ്യാതെ കുട്ടിയാന മരം വലി തുടങ്ങിയതാണ്‌ മദയാനയെ ചൊടിപ്പിച്ചത്.ദിവസം ഇരുപത്തി നാല് മണിക്കൂറും   ഓഫീസ് തുറന്നു നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന ചാണ്ടി സാറിന്റെ ഉറക്കം കെടുത്താന്‍ പിള്ളയുടെ പള്ള പ്രശ്നം കാരണമായതായി "ഗണേശന് മന്ത്രിസ്ഥാനത് തുടരാം "എന്ന മുഖ്യന്റെ പ്രസ്താവനയിലൂടെ വായിക്കാം.ഗണേശനും കൊക്കസും അഴിമതി നടത്തുകയാണെന്നും,പാര്‍ടി പ്രവര്‍ത്തകരെ മൈന്‍ഡ് ചെയ്യുന്നില്ലെന്നും പിള്ളയുടെ അനുയായികള്‍ ആരോപിക്കുമ്പോള്‍ "താന്‍ പാര്‍ടി പിന്തുണയില്ലാതെ പത്തനാപുരത്ത് സ്വതന്ത്രനായി മത്സരിച്ചാലും  ജയിക്കുമായിരുന്നുവെന്ന" കുട്ടി കൊമ്പന്റെ തട്ടി വിടലും എല്ലാം ചേര്‍ന്ന് മലയാളികള്‍ക്ക് പുതിയ രാഷ്ട്രീയ നാടകങ്ങള്‍ കാണാന്‍ അവസരമൊരുക്കുകയാണ്.അതിനിടെ വി.എസിനെതിരെയുള്ള നീക്കങ്ങളില്‍ യു.ഡി.എഫ് വീണ്ടും പിടി മുറുക്കുകയാണ്.ആറന്മുളയില്‍ സ്വകാര്യ വിമാനത്താവളത്തിന് വി.എസ് ഇരുപതു കോടിയുടെ ഇളവു അനുവദിച്ചു എന്നതും,പുത്രന്‍ അരുണ്‍ കുമാര്‍ തനിക്കു ഐ എച്ച് ആര്‍ ഡി ദയടരക്ടരാവാന്‍ മന്ത്രി ബേബിയും അച്ഛനും സഹായിച്ചു എന്നതും, സോമന്റെ ഭൂമി നല്കിയതും  , അതിന്റെ വില്പനാവകാശം നല്കിയതും,ടാറ്റ സെന്റെര്‍ റിലയന്‍സിനു ചുള് വിലക്ക് നല്‍കിയതുമാണ് വി.എസിന്റെ ഇമേജിന് കളങ്കം ചാര്തിയതെങ്കില്‍ പിറവം ഉപ തിരഞ്ഞെടുപ്പില്‍ വോട്റെര്‍മാരെ മയക്കാന്‍ എന്താവും പാര്‍ടികള്‍ കരുതി വെച്ചിട്ടുണ്ടാവുക?വാല്‍കഷണം."രണ്ടാള്‍ കുതിരയെ ഓടിക്കുമ്പോള്‍ ഒരാള്‍ പുറകില്‍ ഇരിക്കേണ്ടി വരും."

No comments: