Thursday 5 January 2012

ശ്രീമതി ടീച്ചറുടെ ഡാന്സ്....പടയിളകി കേള്‍വിക്കാര്‍...അന്തം വിട്ടു പിണറായിയും ജയരാജനും..

ശ്രീമതി ടീച്ചറുടെ ഡാന്സ്....പടയിളകി കേള്‍വിക്കാര്‍...അന്തം വിട്ടു പിണറായിയും ജയരാജനും..
തൃശൂര്‍ ജില്ല സി.പി.എം സമ്മേളനത്തിന്റെ ചടങ്ങിനിടെ നാടന്‍ പാട്ടിനൊപ്പം സ്റ്റേജില്‍  നൃത്തം വെച്ച മുന്‍ മന്ത്രി ശ്രീമതി ടീച്ചറുടെ ഐറ്റം ഡാന്‍സിനു സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളില്‍ വന്‍ ഡിമാണ്ട്.ഒരൊറ്റ ദിവസം കൊണ്ട് പതിനായിരക്കണക്കിനു മലയാളികള്‍ ആസ്വദിച്ച ടീച്ചറുടെ ഡാന്സ് സിനിമ നടിമാരായ ശോഭന, നവ്യ നായെര്‍, കാവ്യ മാധവന്‍ എന്നിവരുടെ പ്രശസ്തിയെ പോലും മറികടക്കുന്നതായി."നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞി പെണ്ണെ ,എന്നിട്ടെന്തേ ....."
എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവടു വെച്ച് കൊണ്ടാണ് ടീച്ചര്‍ മൂട് പടമണിഞ്ഞ മലയാളികളുടെ സദാചാര ബോധത്തെ ഇക്കിളിപ്പെടുതിയത്.ഇളകി മറിഞ്പാര്‍ടി 
പ്രവര്‍ത്തകരും, ടീച്ചറും  സ്റ്റെജിലുണ്ടായിരുന്ന പിണറായി വിജയനെയും, ഇ.പി.ജയരാജനെയും വെള്ളം കുടിപ്പിച്ചുവെന്നു പറയാം.ഈ രണ്ടു നേതാക്കള്‍ ഡാന്‍സും പാട്ടും കഴിയുവോളം ഗൌരവ ഭാവത്തില്‍ തന്നെ ഇരുന്നത് സ്റ്റെജിലുണ്ടായിരുന്ന മറ്റു നേതാക്കളെയും അസ്വസ്തപ്പെടുത്തി.എന്തായാലും ടീച്ചറുടെ ഡാന്സ് രണ്ടോ മൂന്നോ ദിവസം മാത്രം മാധ്യമ ശ്രദ്ധ ഉള്ളതായിരിക്കുമെന്നു തോന്നുന്നില്ല.മലയാളികളുടെ സദാചാര ധാര്‍മിക ചിന്തകളെ മുറിപ്പെടുതുന്നതായി സംഭവം എന്ന് പറഞ്ഞു 
മൂട് പടമനിഞ്ഞവര്‍  ഒരു വശത്തും,പാര്‍ടി സമ്മേളനങ്ങളില്‍ പഴയ നാടകങ്ങള്‍ക്ക് പകരം നടന്‍ പാട്ടും ഡാന്‍സും എന്ന് വാദിക്കുന്നവരും സജീവമായി തന്നെ രംഗത്ത് വന്നു ആഘോഷിക്കും എന്നുള്ള രീതിയില്‍ മാധ്യമങ്ങളും പിന്നാലെ കൂടുമ്പോള്‍ മറുവശത്ത് കേള്‍വിക്കാരും, കാഴ്ചക്കാരും സജീവമാകും.......................................ആ പഴയ ഡാന്സുണ്ടല്ലോ............പോരെ പൂരം......കാത്തിരുക്കുന്നവരോട്......"കൊമ്പുള്ളത് കൊണ്ടാണ് ആന കൊല്ലപെടുന്നത്"
.............. 

No comments: