Monday, 27 February 2012

പണി എടുക്കാത്തവര്‍ പണി മുടക്കുമ്പോള്‍ .............

പണി എടുക്കാത്തവര്‍ 
പണി മുടക്കുമ്പോള്‍ .....


രൂപീകരിക്കപെടുന്നത്..വ്യവസായ ഉടമകളായ മുതലാളിമാരുടെയും, വ്യവസായ ശാലകളില്‍ തൊഴിലെടുത്തിരുന്ന തൊഴിലാളികളുടെയും താല്പര്യങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ ആണ് തൊഴിലാളി സങ്ങടനകളുടെ വളര്‍ച്ചക്ക് കാരണമായത്‌.തൊഴിലാളികളുടെ ക്ഷേമത്തില്‍ ഒരു താല്‍പര്യവും കാണിക്കാതെ അവരുടെ അധ്വാനം ചൂഷണം ചെയ്ത ആദ്യ കാല മുതലാളിമാര്‍ക്കെതിരെ 1820 ഓടെ ഇങ്ങ്ലണ്ടില്‍ "ലുടയിട്ടു " എന്ന പേരില്‍  തൊഴിലാളി സങ്ങടനകളുന്ടായി.വന്‍ യന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടെ തൊഴില്‍ നഷ്ട ഭീതിയില്‍ നിന്ന് ജന്മമെടുത്ത" ലുദൈട്ടു " പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം "യന്ത്രങ്ങള്‍ തകര്‍ക്കുക" എന്നതായിരുന്നു.പിന്നീട് പാരീസില്‍ ജോലി ചെയ്ത ജര്‍മ്മന്‍ തൊഴിലാളികള്‍ 1836 ല്‍  "ലീഗ് ഓഫ് ദി ജസ്റ്റ്‌ "എന്ന പേരില്‍ സങ്ങടനയുണ്ടാക്കി.ഒരു സമത്വ സമൂഹത്തിനായി നിലകൊണ്ട "ലീഗ് ഓഫ് ദി ജസ്റ്റ്‌"1847 ല്‍  കമ്മുനിസ്റ്റ്‌ ലീഗ് എന്ന് പേര് മാറ്റി.ഈ ലീഗിന്റെ നിര്‍ദേശം അനുസരിച്ചാണ് മാര്‍ക്സും എന്കല്സും 1848 ല്‍    'കമ്മുണിസ്റ്റു മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ചത്. 
 19aam  നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ വ്യാവസായിക രാജ്യങ്ങളിലെങ്ങും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശത്തിനും ചുഷണങ്ങള്‍ക്കുമെതിരെ പോരാടി.പിന്നീട് സാര്‍വ ദേശീയ തൊഴിലാളികള്‍ ഒന്നിച്ചു കൊണ്ട് 1864 ല്‍  ലണ്ടനില്‍ സമ്മേളിച്ചു .ഇത് ഒന്നാം തൊഴിലാളി -സോഷ്യലിസ്റ്റ്‌ ഇന്റര്‍നാഷണല്‍ എന്നറിയപ്പെട്ടു.ഈ സമ്മേളനത്തില്‍ ഉത്ഘാടന പ്രസംഗം നടത്തിയ കാറല്‍ മാര്‍ക്സ് വര്‍ഗ സമര ആശയത്തിനും തൊഴിലാളികളുടെ മോചനത്തിനും ആഹ്വാനം ചെയ്തു.പന്ത്രണ്ടു വര്‍ഷത്തിനകം വിവിധ മുതലാളി  അനുകൂല സര്‍ക്കാരുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ സന്ഖടന അപ്രത്യക്ഷമായി.പിന്നീട് വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ്‌ കള്‍ ഒന്നിച്ചു പാരീസില്‍ സമ്മേളിച്ചു രണ്ടാം ഇന്റര്‍നാഷണല്‍ അഥവാ തൊഴിലാളി സമ്മേളനം 1889 ല്‍ നടത്തി .൩൩ രാജ്യ പ്രധിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനം ഉയര്‍ത്തി പിടിച്ച മുദ്രാവാക്യങ്ങള്‍.(1 ) പ്രവര്‍ത്തി സമയം എട്ടു മണിക്കൂര്‍ (2 ) സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം . (3 )ജനകീയ സൈന്ന്യ രൂപവല്‍ക്കരണം.(4 )മേയ് ഒന്ന് സര്‍വരാജ്യ തൊഴിലാളി ദിനമായി ആചരിക്കല്‍..അന്തര്‍ ദേശീയ തൊഴിലാളികളുടെ ചരിത്രത്തില്‍ സുപ്രസിദ്ധ ഏട് എഴുതി ചേര്‍ത്ത ഈ സമ്മേളന ത്തിനു ശേഷം റഷ്യയിലെ തൊഴിലാളികള്‍  ബോല്‍ശേവിക്കുകളുടെ വിപ്ലവത്തില്‍ പങ്കെടുത്തു റഷ്യയില്‍ ചരിത്രമെഴുതി.പിന്നീട് 20 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ കോളനി രാജ്യങ്ങളില്‍ വരെ വ്യവസായങ്ങള്‍ ഉണ്ടാവുകയും അവിടങ്ങളില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരികയും ചെയ്തു.വ്യാവസായിക മുതലാളിമാരോട് പൊരുതി അവകാശങ്ങള്‍ നേടിയെടുത്ത തൊഴിലാളികള്‍ ഇന്ത്യയിലും ശക്തിയാര്‍ജിച്ചു.21 ആം നൂറ്റാണ്ടിന്റെ തുടക്കമായപ്പോള്‍ ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ പലതും ഇടതു പക്ഷ പേര് പറഞ്ഞു പണിയെടുക്കാതെ വ്യവസായ ശാലകള്‍ സ്തംഭിപ്പിക്കാന്‍ ശ്രമിച്ചു.ജോലി ചെയ്യുന്ന സര്‍ക്കാര്‍ സംവിദാനതിലും ശക്തരായി തീര്‍ന്ന തൊഴിലാളി സങ്ങടനകള്‍ സര്‍ക്കാരിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു സമ്മര്ധ ശക്തിയായി മാറി.ഇന്നിപ്പോള്‍ 30 ശതമാനം തൊഴിലാളികള്‍ വിവിധ മേഖലകളില്‍ പണിയെടുക്കാന്‍ തയ്യാറാകാതെ തൊഴിലാളികളുടെ പേര്‍ ചീത്തയാക്കുന്നു..ഇവരോട് ആദ്യം പണിയെടുക്കൂ പിന്നീട് പണി മുടക്കൂ എന്ന് പറയാനുള്ള ആര്‍ജവം തൊഴിലാളി ഉനിയനുകളുടെ നേതാക്കള്‍ക്ക് പോലുമില്ല..അത്തരം പണിയെടുക്കാന്‍ തയ്യരില്ലതവര്‍ക്കായി ഞാന്‍ നാളത്തെ പണി മുടക്ക് സമര്‍പ്പിക്കട്ടെ.ആറു  മൂരാച്ചി പിന്തിരിപ്പന്മാരായ പണിയെടുക്കാതെ പണി മുടക്കാന്‍ മാത്രം അറിയുന്ന ചിലരെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ശക്തമായി വിമര്‍ശിക്കുന്നു.കൊഴികോട് സര്‍വ്വകലാശാലയിലെ പിന്തിരിപ്പന്മാരായ പണിയെടുക്കാന്‍ ലവലേശം താല്പര്യമില്ലാത്ത 4200 ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കള്‍ പൂഴ്ത്തിയ ജീവനക്കാര്‍ക്കായി ഈ അഖിലേന്ത്യാ പണിമുടക്ക്‌ സമര്‍പ്പിക്കുന്നു.പണിയെടുക്കാതെ നോക്ക് കൂലിയും അട്ടിമറി കൂലിയും വാങ്ങുന്നവരുടെ നാട് എന്ന് ഇനി നാം പറയേണ്ടി വരും.

Friday, 24 February 2012

കൊടുത്താല്‍ കൊല്ലത്തും കിട്ടും. വരുന്നു ....കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി..


.കൊടുത്താല്‍ കൊല്ലത്തും കിട്ടും.
വരുന്നു ....കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി.
.

ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന സഗാവ് പിണറായിയുടെ പ്രസ്താവനയോടെ ചൂട് പിടിച്ച കാന്തപുരം ഉസ്താദിന്റെ കയ്യിലുള്ള മുടി ഉണ്ടാക്കിയ കൊടുങ്കാറ്റു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കാന്തപുരം സുന്നി വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ വേഗത കൂട്ടുന്നു.നേരത്തെ ജമാഅത്തെ ഇസ്ലാമിപാര്‍ട്ടിരൂപീകരിക്കുന്നതിനു  
മുന്‍പ് തന്നെ കാന്തപുരം വിഭാഗത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പിണറായിയുടെ പ്രസംഗത്തില്‍ മുടി പ്രശ്നം പരാമര്ശിച്ചതോടെയാണ് അനുയായികള്‍ പാര്‍ട്ടി രൂപീകരണ സമ്മര്‍ധങ്ങള്‍   നെതൃതത്തിനു മുന്പില്‍ വെച്ചത്.കാന്തപുരത്തിന്റെ കേരള യാത്രയുടെ സമാപനത്തോടെ പ്രഖ്യാപനം നടത്തണമെന്ന് എ.പി സുന്നികളിലെ തീവ്ര വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പെട്ടെന്ന് രൂപീകരണ പ്രഖ്യാപനം നടത്താന്‍ കാന്തപുരം തയ്യാറാകില്ല.പിണറായിയുടെ പ്രസ്താവനക്ക് വി.എസും പിന്തുണ പ്രഖ്യാപിച്ചതോടെ പൊതു സമൂഹത്തില്‍ കാന്തപുരം ആത്മീയ വ്യാപാരം നടത്തുകയാണെന്ന എതിരാളികളുടെ പ്രചാരണത്തിന് അത് കൂടുതല്‍ പിന്ബലമേകി.. എന്നാല്‍ കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ തങ്ങള്‍ക്കു ഒരു തരത്തിലും ഭീഷണിയല്ലെന്നു ലീഗ് നേതാക്കള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.ഈ വസ്തുത അറിയാവുന്ന കാന്തപുരം വിഭാഗത്തിലെ നേതാക്കളും സി.പി.എമ്മി നെ സംമാര്ധതിലാക്കി കാര്യങ്ങള്‍ വരുതിയിലാക്കുകയെന്ന തന്ത്രത്തിന് തന്നെയാവും ഊന്നല്‍ നല്‍കുക. പരമ്പരാഗത ലീഗ് വിരോധം ആയുധമാക്കി കേരളത്തിലെ മുസ്ലിം സുന്നി വിഭാഗം ഭിന്നിച്ചുണ്ടായ കാന്തപുരം സുന്നികള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ബെല്ട്ടുകളിലും ശക്തി കേന്ദ്രം തന്നെയാണ്.എന്നാല്‍ ഈ ബെല്ട്ടുകളിലോക്കെ തന്നെ ഇവരുടെ വോട്ടുകള്‍ ഇടതു മുന്നണിക്കെ ലഭിചിട്ടുല്ലുവെന്നത് ലീഗിന്റെ ഭയം കുറക്കുമെങ്കിലും സി.പി.എമ്മിന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്താമെന്ന മുന്‍വിധിയോടെ തന്നെയാണ് ഉസ്താദും കൂട്ടരും പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ മുന്നോട്ടു നീക്കുന്നത്.  അതിനിടെ പിണറായിയുടെ പ്രസംഗത്തിലെ മുടി വിവാദ ഭാഗത്തെ താന്‍ അന്ഗീകരിക്കുന്നില്ലെന്ന വാദവുമായി കുന്നമംഗലം  എം.എല്‍.എ ശ്രി.പി ടി .എ  റഹീം രംഗതെത്തിയത് എ.പി.വിഭാഗത്തിന് ആശ്വാസം നല്‍കിയിരുന്നു.നേരത്തെ തന്നെ ഔദ്യോഗിക സുന്നികളില്‍ (ലീഗ് അനുകൂല സമസ്ത)നല്ല സ്വാദീനം ഉള്ള റഹീം കുന്നമങ്ങലത്ത്   ഏതു മുന്നണി സ്ഥാനാര്‍ഥി ആയി മത്സരിച്ചാലുംഅടുത്ത തിരഞ്ഞെടുപ്പിലും  ജയിക്കാനുള്ള തന്ത്രം ഒരു മുഴം മുന്പേ നീട്ടിയെറിഞ്ഞു..കോഴിക്കോട്ടെ ലീഗാവട്ടെ രഹീമുമായുണ്ടായ  തെറ്റിപിരിയാല്‍ രണ്ടും മൂന്നും സീറ്റ് നഷ്ടപ്പെടുന്നതിനിടയാക്കിയതും പി.കെ.കെ ബാവയുമായുള്ള രഹീമിന്റെ തര്‍ക്കം ഔദ്യോകിക സുന്നികളെ രഹീമിനെതിരെ തിരിച്ചു വിടാന്‍ ശ്രമിച്ചത് പരാജയപെട്ടതും വിഷമ വൃതതിലാക്കിയിരിക്കെ കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ ഈ ജില്ലയില്‍ ലീഗിന്റെ സമവാക്യങ്ങളെയും മാറ്റി മറിക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരവിപുരം സ്ഥാനര്തിയായി പോയ ബാവ അവിടെ പരാജയപ്പെട്ടതും ലീഗില്‍ ബാവയുടെ സ്വാദീനതിനു  ഇടിവ് പറ്റിച്ചു.ഒരു കൊല്ലം ജില്ലക്കാരനെ ഇരവിപുറത്തു സ്ഥാനര്തിയാകിയിരുന്നെങ്കില്‍ ഇവിടുത്തെ സീറ്റ് പിടിക്കാംആയിരുന്നെന്ന  ചിന്ത ലീഗ് നേതാകളിലും സജീവമാണ്...മലപ്പുറം ജില്ലയില്‍ കാന്തപുരത്തിന്റെ പാര്‍ട്ടിക്ക് ലീഗിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് യൂത്ത് ലീഗിന്റെ വാദം.ലീഗ് വിരോധമാണ് കാന്തപുരം ഗ്രൂപ്പിന്റെ മുഖ മുദ്രയെന്നും ഈ ജന്മത്തില്‍ എ.പി.ഗ്രൂപ്പ്‌ ലീഗിന് വോട്ട് ചെയ്തിട്ടില്ലെന്ന് ഇവര്‍ സമര്തിക്കുന്നു.ഏതായാലും കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ ഫലത്തില്‍ ഇടതുമുന്നണിയെ അഥവാ സി.പി.എമ്മിനെ തന്നെയാകും ബാധിക്കുക..പാര്‍ട്ടി രൂപീകരിച്ചു വരുന്ന സര്‍ക്കാരുകളില്‍ സമ്മര്ധ ശക്തി ആവുക എന്ന തന്ത്രം സ്വീകരിച്ചു കൊണ്ടായിരിക്കും കാന്തപുരം വിഭാഗം മുന്നോട്ടു നീങ്ങുക.2013  ഡിസംബര്‍ ഓടു കൂടി പാര്‍ട്ടി ഔദ്യോഗികമായി  നിലവില്‍ വരും.      

Thursday, 23 February 2012

നന്ധിഗ്രാമിനെക്കാള്‍ വലിയ വഞ്ചനയുടെ കഥ> ആറന്മുള വിമാനത്താവളം.


നന്ധിഗ്രാമിനെക്കാള്‍ വലിയ വഞ്ചനയുടെ കഥ> ആറന്മുള വിമാനത്താവളം.

  
പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ ചെന്നൈ ആസ്ഥാനമായ കമ്പനി ആയ കെ.ജി.എസ് ഗ്രൂപ്പ്‌ തുടങ്ങാനിരിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ വിമാനത്താവളമായ 
ആറന്മുള കേരളത്തിലെ നന്ദിഗ്രാം ആവാന്‍ പോകുന്നു.തലമുറകളായി താമസിച്ചു വരുന്ന മണ്ണില്‍ നിന്ന് ഒരു ജനതയെ വേരോടെ പിഴുതെറിയാന്‍  കൂട്ട് നിന്നവര്‍ വ്യവസായ ഭീമന്മാര്‍ക്ക് വേണ്ടി നടത്തിയ വഞ്ചനയുടെ  കഥകള്‍ കേള്‍ക്കുമ്പോള്‍ ആറന്മുളക്കാര്‍ ഉറങ്ങിക്കിടക്കുമോ?ബങ്കാളിലെ നന്ധിഗ്രാമിലെയും സിന്ഗൂരിലെയും പാവം കര്‍ഷകരെ പറ്റിച്ചതിനെക്കളും സഹതാപര്‍ഹാമായ രീതിയിലാണ് ആറന്മുളക്കാരെ പറ്റിച്ചെതെന്നോര്‍ക്കുമ്പോള്‍ നന്ധിഗ്രാമിനേക്കളും ആവേശത്തോടെ ആറന്മുള നിവാസികള്‍ സട കുഴഞ്ഞെല്‍ക്കുമ്പോള്‍  അത് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കിട്ടിയതിനെക്കളും ജനപിന്തുണയുള്ള കേരളത്തിലെ വലിയ സമരമാകാന്‍ പോകുന്നു.   .700 ഏക്കര്‍ ഭൂമി വ്യവസായ ഭീമന്മാര്‍ക്ക് ചുളു വിലക്ക് ഒപ്പിചെടുക്കാനും നെല്‍ പാഠങ്ങള്‍ യഥേഷ്ടം മണ്ണിട്ട്‌ നികത്തി ഒരു ജനതയുടെ കുടി വെള്ളം മുട്ടിക്കാനും ശ്രമിച്ചവര്‍ കോടികളുടെ പിന്‍ബലമുള്ള കെ.ജി.എസിന്റെ നോട്ടുകള്‍ക്ക് മിന്ബില്‍ കുംപിട്ടവര്‍. ആറന്മുളയിലെ  വന്ജിപ്പാട്ട് പാടി ആര്‍ത്തു വിളിച്ചു ശീലിച്ചവര്‍ ഈ വഞ്ചനക്ക് മാപ്പ് നല്‍കുമോ?   2010 സെപ്റ്റംബര്‍   പത്തിനാണ് ഈ എയര്‍പോര്‍ട്ട്-നു  അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്..കണ്ണഞ്ചിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങളുടെ കുത്തൊഴുക്കില്‍ ആറന്മുളയിലെ പാവപ്പെട്ട കര്‍ഷകരില്‍ നിന്നും ചുളു വിലക്ക് കമ്പനി നെല്പാടങ്ങള്‍ വാങ്ങി കൂട്ടി...എന്ന് മാത്രമല്ല ഒരു കൂര വെക്കാന്‍ അഞ്ചു സെന്റു വയല്‍ മണ്ണിട്ട്‌ നികത്താന്‍ സര്‍ക്കാര്‍ ആപ്പീസുകളുടെ ഉമ്മരപ്പടിക്കല്‍ മാസങ്ങളോളം കാത്തു കെട്ടി നില്‍ക്കുന്ന സാധാരണക്കാരനെ പച്ചയായി അവമതിക്കുന്ന രീതിയിലാണ് ഈ കമ്പനിക്ക് ഏക്കര്‍ കണക്കിന് വയല്‍ മണ്ണിട്ട്‌ നികത്താന്‍ ഭരണാധികാരികള്‍ അനുമതി നല്‍കിയത്...പണ ചാക്കുകള്‍ക്ക് വേണ്ടി ഒരു ജനതയെ നിര്‍ദയം കുടിയൊഴിപ്പിക്കാന്‍ വിമാനത്താവളത്തിന് അനുമതിയും മണ്ണിട്ട്‌ നികത്താന്‍ അനുമതിയും നല്‍കിയത് പാവപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഗര്‍ജനം എന്ന് മലയാളികള്‍ കരുതിയിരുന്ന വി.എസ്.അച്ചുതാനന്തന്‍ മുഖ്യ മന്ത്രി ആയിരുന്ന കാലയളവിലായിരുന്നു എന്നത് മലയാളികളെ പൊതുവെയും ആറന്മുളക്കാരെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന വസ്തുതകള്‍ തന്നെയായിരിക്കും..കൃഷി ചെയ്തിരുന്ന ഭൂമി നഷ്ടപ്പെട്ട ആയിരക്കണക്കിന് പാവങ്ങള്‍...ഇനി നഷ്ടപെടാനിരിക്കുന്ന ആയിരങ്ങള്‍..ഇവരുടെ പിന്നില്‍ ലക്ഷക്കണക്കിന്‌ മലയാളികള്‍ പിന്തുണയുമായുണ്ടാവും.അതില്‍ രാഷ്ട്രീയം കണ്ടാല്‍ ബെങ്ങളിനെക്കളും .ദയനീയമായ രീതിയിലാവും ഇവിടുത്തെ മാറി മാറി ഭരിക്കുന്ന മുന്നണികളുടെ അവസ്ഥ എന്ന് ഓര്‍ക്കുന്നത് നന്നാവും..നാളിതുവരെ മേല്‍ കമ്പനി കൈവശപ്പെടുത്തിയത് ആറന്മുളക്കാരുടെ 350 ഏക്കര്‍   ഭൂമി.ഇനി അവര്‍ കൈവശപ്പെടുതാനിരിക്കുന്നത്‌
ഇനിയും മറ്റൊരു 350 ഏക്കര്‍.  2000 കോടിയുടെ ഈ വിമാനത്താവളത്തെ ആറന്മുളക്കാര്‍ തുടക്കത്തില്‍ എതിര്‍ക്കതിരുന്നതിന്റെ പ്രധാന വസ്തുതകള്‍ മോഹന വാഗ്ദാനങ്ങള്‍ തന്നെയായിരുന്നു.പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗ്രീന്‍ ഫീല്ട് വിമാനത്താവളം.+1500 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍+8000 പേര്‍ക്ക് പരോക്ഷ തൊഴില്‍+
തെക്കന്‍ ജില്ലകളായ കോട്ടയം,പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരം ,വാണിജ്യ വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിണ്ടുണ്ടാവുന്ന വന്‍ കുതിച്ചു ചാട്ടം എന്നീ മോഹന വാഗ്ദാനങ്ങളുടെ സമ്മര്ധത്തില്‍ ഭൂമി വിട്ടു നല്‍കാന്‍ നിര്‍ബന്ധിതരായ ആറന്മുളക്കാര്‍ ചതിക്കപെടുകയായിരുന്നു.സ്വകാര്യ സംരംഭമായതിനാല്‍ നേരിട്ട് തൊഴില്‍ നല്‍കുന്നതിനു പ്പാവം കര്‍ഷകര്‍ ഭൂമി വിട്ടു നല്‍കിയ സമയത്ത് കരാര്‍ എഴുതിയില്ല..അല്ലെങ്കില്‍ കമ്പനിക്ക് എത്രയും പെട്ടെന്ന് സംരംഭം തുടങ്ങാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ നോട്ടുകെട്ടിന്റെ കനത്താല്‍ കര്‍ഷകരുടെ കാര്യം ഓര്‍ത്തില്ല.ഇനി കര്‍ഷകരുടെ ഏക പ്രതീക്ഷ 2008 ലെ .നീര്‍ത്തട സംരക്ഷണ നിയമായിരിക്കും.ഈ കമ്പനി നിലവില്‍ മണ്ണിട്ട്‌ നികത്തിയ 350 ഏക്കര്‍ ഭൂമി ഈ നിയമത്തില്‍ നിന്നും ഒഴിവാക്കി ഉത്തരവിടാന്‍ കമ്പനി നടത്തിയ ശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ മുങ്ങി പോകുകയായിരുന്നു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇവര്‍ക്ക് പെട്ടെന്ന് കമ്പനിയെ ഈ ഊരാകുടുക്കില്‍ നിന്ന് രക്ഷിക്കുകയില്ലെന്നു തന്നെ നമുക്ക് കരുതാം...അങ്ങനെ രക്ഷിച്ചാല്‍ നീതിയും ന്യായവും നഷ്ടപ്പെട്ട ആറന്മുളയില്‍ ഭൂമി നഷ്ടപ്പെട്ട പാവങ്ങളുടെ ശവതിന്മേല്‍ കൂടി മാത്രമേ കെ.ജി.എസിന് ഈ വിമാനത്താവളം പൂര്‍ത്തിയാക്കാന്‍ പറ്റൂ.  

Monday, 20 February 2012

"കാന്തപുരത്തിന്റെ കത്താത്ത മുടിയും പിണറായിയുടെ തീപ്പെട്ടിയും"


കാന്തപുരത്തിന്റെ        കത്താത്ത മുടിയും പിണറായിയുടെ തീപ്പെട്ടിയും.....ഇന്നിന്റെ മുസ്ലിം ലോകത്തിന്റെ അഭിനവ ഖലീഫയാകാന്‍ പോകുന്ന അഖിലേന്ത്യാ സുന്നി നേതാവ് ശൈഖുന കാന്തപുരം ഉസ്താദിന്റെ കയ്യിലുള്ള  മുടിയെ പറ്റി നേരത്തെ പറഞ്ഞതല്ലേ പിണറായീ സഖാഫീ...തന്റെ കയ്യിലുള്ള തിരു കേശം ( .നബിയുടെ കേശം)  കത്തിക്കാന്‍ ആധുനിക ശാസ്ത്രത്തിനു കഴിയില്ലെന്ന്...അത് പറഞ്ഞത്പത്രക്കാരോട്..കത്തിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ട പത്രക്കാരോട് തിരു കേശം കത്തിക്കുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ഉസ്താദ്...ഉസ്താദിന്റെ ഫത്‌വ കേട്ടതോടെ പത്രക്കാരുടെ സംശയം തീര്‍ന്നു.....കാന്തപുരം സുന്നികള്‍ 999 വര്ഷം ലീഗ് വിരോധം അടിയാധാരം സഹിതം പാട്ടകരാര്‍ എഴുതിയിട്ടും സാക്ഷാല്‍ കുഞ്ഞാലികുട്ടി സാഹിബിനോ ലീഗിന്റെ അനികല്‍ക്കോ  ഉസ്താദിന്റെ ഫത്‌വയില്‍ സംശയം ഇല്ല..പിന്നെ സംശയമുള്ളത് കേരളമെന്ന ഇട്ടാവട്ടത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി സഖാഫിക്ക് മാത്രം (സഖാഫി=കാന്തപുരം ഉസ്താദിന്റെ മര്‍കസില്‍ നിന്നും നല്‍കുന്ന ബിരുദം)...പോരെ പൂരം....ആരാ ഈ പറഞ്ഞത്? എന്താ പറഞ്ഞത്? "കത്തിച്ചാല്‍ കത്താത്ത ഒരു മുടിയും ലോകത്തില്ലെന്ന്."...ആര് പറഞ്ഞാലും പിണറായി സഖാഫി ഇത് പറയുമെന്ന് ഉസ്താദ് കരുതിയില്ല...തന്റെ അണികളുടെ വോട്ടുകള്‍ പത്തു ചക്ക്രമുള്ള നാഷണല്‍ പെര്‍മിറ്റ്‌ ലോറികളിലാക്കി പോളിംഗ് ബൂത്തിന്റെ മുന്പില്‍ മൊത്തമായി ഇറക്കി അരിവാള്‍ ചുറ്റികക്ക്  നാല് പതിറ്റാണ്ടായി നല്‍കിയിട്ടും ഈ കത്താത്ത മുടി സൂക്ഷിക്കാന്‍   താനുണ്ടാക്കുന്ന 40 കോടി പള്ളിയുടെ ഉത്ഘാടന വേദിയില്‍ ആശംസ പറയേണ്ട പിണറായി സഖാഫി ഇത് പറയാന്‍ പാടുണ്ടായിരുന്നോ? ശിര്‍ക്കിന്റെ പടു കോമരങ്ങള്‍ എന്ന് കാന്തപുരം സുന്നികളെ ആക്ഷേപിക്കാറുള്ള  മുജാഹിടുകള്‍  പോലും ഉസ്താദിന്റെ കയ്യിലുള്ള  മുടിയെ പറ്റി അഭിപ്രായം പറയാന്‍ അറച്ചു നില്‍ക്കുമ്പോഴാണ് പിണറായി പുലിയുടെ മുടി ഫത്‌വ .   ..എന്നിട്ടും പിണറായി സഖാഫിയുടെ പുറപ്പാടു എന്തിനാണെന്ന് മനസ്സിലാക്കാന്‍ പിണറായിയുടെയും കേരളത്തിലെ മറ്റു രാഷ്ട്രീയ ചാനക്ക്യന്മാരെക്കളും  ഒരു ചാക്ക് അധികം തന്ത്രം കൈവശമുള്ള എ. പി ഉസ്താദിന് പോലും മനസ്സിലാവുന്നില്ല. ..അതിനിടക്കാണ്‌ ഉസ്താദ് വിരുദ്ധ സമസ്തയുടെ നേതാക്കള്‍ കാന്തപുരത്തെ വെല്ലു വിളിച്ചിരിക്കുന്നു."" ധൈര്യ മുണ്ടേല്‍  കത്തിച്ചു കാണിക്കാന്‍..അല്ലേല്‍ തീപ്പെട്ടിയുമായി വന്നു ഞങ്ങള്‍ കത്തിച്ചു കാണിച്ചു തരാം...ഇനി ഇപ്പം എല്ലാര്ക്കും ഈ തിരു കേശം കത്തിച്ചു കാണിക്കേണ്ടി വരും...അല്ലേല്‍ അത് കത്തിക്കുവോളം പിറവം തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സി.പി.എമ്മും ആവശ്യപെട്ടെക്കും...ഇതൊക്കെ കേട്ട് ഒരാള്‍ ഒളിഞ്ഞു ചിരിക്കുന്നുണ്ട്..സാക്ഷാല്‍ ടി.കെ.ഹംസ എന്ന കാന്തപുരം എ.പി.സുന്നി .
താന്‍ കാന്തപുരം എ.പി സുന്നിയാണെന്നു ലോകത്തിലെ മുഴു ചാന്നെലുകാരോടും പറയാന്‍ ധൈര്യം കാണിച്ച ഒരേ ഒരു കേരള രാഷ്ട്രീയക്കാരന്‍...അങ്ങേരും പറയും.
എന്തെന്നല്ലേ..തിരു കേശം="ഉസ്താദിന്റെ കയ്യിലുള്ള കേശം കത്തിക്കല്‍ ഇസ്ലാമിക വിരുദ്ധാമാണെന്ന്...പിണറായി സഖാഫി പറഞ്ഞത് പാര്‍ട്ടി വിരുദ്ധമാണ്."


Monday, 13 February 2012കച്ചവട മാലിന്ന്യങ്ങള്‍ വ്യാപാരികള്‍ സ്വയം നീക്കം ചെയ്യട്ടെ 


തിരുവനന്തപുരം കോര്‍പറേഷന്‍ മാലിന്ന്യ പ്ലാന്റ് സ്ഥാപിച്ച വിളപ്പില്‍ ശാലയാവട്ടെ  , കോഴിക്കോട് കോര്‍പറേഷന്‍ മാലിന്ന്യം തള്ളുന്ന ഞെളിയാന്‍ പറമ്ബാവട്ടെ
ഈ മാലിന്ന്യങ്ങള്‍ നഗരങ്ങളില്‍ എങ്ങനെ വരുന്നു? വ്യാപാരികള്‍ അവരുടെ കച്ചവടവുമായി ബന്ടപെട്ടു നഗരത്തില്‍ നിക്ഷേപിക്കുന്നതാണിത്.കോര്പരെഷനിലും,
മറ്റു നഗരസഭകളിലും അവ ചെറു പട്ടണങ്ങളായ സമയത്ത് മാലിന്ന്യം നീക്കം ചെയ്യാന്‍ സ്വീപേര്‍മാര്‍ ഉണ്ടായിരുന്നു.ഇപ്പോഴും ഉണ്ട്.എന്നാല്‍ മാലിന്ന്യം നീക്കല്‍ 
ഈ സ്വീപേര്‍മാരുടെ   ജോലി ആയതിനാല്‍ പിന്നീട് വ്യാപാരികള്‍ ഈ അവസ്ഥ മുതലെടുക്കുകയും ഓരോ റോഡിലെ കച്ചവടക്കാരും മാലിന്ന്യ കൂമ്പാരങ്ങള്‍ കോര്‍പറേഷന്‍ വാഹനവും കാത്തു റോഡ്‌ സൈഡില്‍ കൂട്ടി ഇടുകയും ചെയ്തു.വ്യാപാരികളെ പിണക്കാന്‍ മടിയുള്ള എല്ലാ മുന്നണി രാഷ്ട്രീയക്കാരും ഇതിനെതിരെ കണ്ണടച്ചു...ഈ മാലിന്ന്യ പ്രശ്നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ ഓരോ വ്യാപാരിയും പുറത്തു വിടുന്ന കച്ചവട സംബന്ദമായ എല്ലാ വെസ്ടുകളും 
അവര്‍ സ്വയം നീക്കം ചെയ്യണമെന്ന നിയമം പ്രാബല്യത്തില്‍ കൊണ്ട് വരികയാണ്.അല്ലാതെ കോടതിയും പോലീസിനെയും സമീപിച്ചു പാവപ്പെട്ടവന്റെ തലയില്‍ 
കയറുകയല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്..ഇനി വിളപ്പില്‍ ശാലയിലും ഞെളിയാന്‍ പറമ്പും തന്നെ ഈ മാലിന്ന്യം തള്ളണമെന്ന് വാശി പിടിക്കുന്ന ഭരണാധികാരികള്‍ ഉണ്ടെങ്കില്‍ അവരെ ആഴ്ചയില്‍ രണ്ടു ദിവസം ഈ മാലിന്ന്യ കൂമ്ബാരങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിപ്പിക്കണം..അപ്പോഴറിയാം എന്തിനാണ് ജോലി മുടക്കി സാധാരണക്കാര്‍ കോര്‍പറേഷന്‍ മാലിന്ന്യ വണ്ടികള്‍ തടയുന്നതെന്ന്...എന്താ ദൈര്യമുണ്ടോ തിരുവനന്തപുരം, കൊച്ചി, കോഴിക്കോടെ നഗരങ്ങളിലെ കോര്‍പറേഷന്‍ മേയര്മാര്‍ക്കും ജില്ല ഭരണാധികാരികള്‍ക്കും ഇവിടെ വന്നു താമസിക്കാന്‍?