Thursday 23 February 2012

നന്ധിഗ്രാമിനെക്കാള്‍ വലിയ വഞ്ചനയുടെ കഥ> ആറന്മുള വിമാനത്താവളം.


നന്ധിഗ്രാമിനെക്കാള്‍ വലിയ വഞ്ചനയുടെ കഥ> ആറന്മുള വിമാനത്താവളം.

  
പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ ചെന്നൈ ആസ്ഥാനമായ കമ്പനി ആയ കെ.ജി.എസ് ഗ്രൂപ്പ്‌ തുടങ്ങാനിരിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ വിമാനത്താവളമായ 
ആറന്മുള കേരളത്തിലെ നന്ദിഗ്രാം ആവാന്‍ പോകുന്നു.തലമുറകളായി താമസിച്ചു വരുന്ന മണ്ണില്‍ നിന്ന് ഒരു ജനതയെ വേരോടെ പിഴുതെറിയാന്‍  കൂട്ട് നിന്നവര്‍ വ്യവസായ ഭീമന്മാര്‍ക്ക് വേണ്ടി നടത്തിയ വഞ്ചനയുടെ  കഥകള്‍ കേള്‍ക്കുമ്പോള്‍ ആറന്മുളക്കാര്‍ ഉറങ്ങിക്കിടക്കുമോ?ബങ്കാളിലെ നന്ധിഗ്രാമിലെയും സിന്ഗൂരിലെയും പാവം കര്‍ഷകരെ പറ്റിച്ചതിനെക്കളും സഹതാപര്‍ഹാമായ രീതിയിലാണ് ആറന്മുളക്കാരെ പറ്റിച്ചെതെന്നോര്‍ക്കുമ്പോള്‍ നന്ധിഗ്രാമിനേക്കളും ആവേശത്തോടെ ആറന്മുള നിവാസികള്‍ സട കുഴഞ്ഞെല്‍ക്കുമ്പോള്‍  അത് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കിട്ടിയതിനെക്കളും ജനപിന്തുണയുള്ള കേരളത്തിലെ വലിയ സമരമാകാന്‍ പോകുന്നു.   .700 ഏക്കര്‍ ഭൂമി വ്യവസായ ഭീമന്മാര്‍ക്ക് ചുളു വിലക്ക് ഒപ്പിചെടുക്കാനും നെല്‍ പാഠങ്ങള്‍ യഥേഷ്ടം മണ്ണിട്ട്‌ നികത്തി ഒരു ജനതയുടെ കുടി വെള്ളം മുട്ടിക്കാനും ശ്രമിച്ചവര്‍ കോടികളുടെ പിന്‍ബലമുള്ള കെ.ജി.എസിന്റെ നോട്ടുകള്‍ക്ക് മിന്ബില്‍ കുംപിട്ടവര്‍. ആറന്മുളയിലെ  വന്ജിപ്പാട്ട് പാടി ആര്‍ത്തു വിളിച്ചു ശീലിച്ചവര്‍ ഈ വഞ്ചനക്ക് മാപ്പ് നല്‍കുമോ?   2010 സെപ്റ്റംബര്‍   പത്തിനാണ് ഈ എയര്‍പോര്‍ട്ട്-നു  അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്..കണ്ണഞ്ചിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങളുടെ കുത്തൊഴുക്കില്‍ ആറന്മുളയിലെ പാവപ്പെട്ട കര്‍ഷകരില്‍ നിന്നും ചുളു വിലക്ക് കമ്പനി നെല്പാടങ്ങള്‍ വാങ്ങി കൂട്ടി...എന്ന് മാത്രമല്ല ഒരു കൂര വെക്കാന്‍ അഞ്ചു സെന്റു വയല്‍ മണ്ണിട്ട്‌ നികത്താന്‍ സര്‍ക്കാര്‍ ആപ്പീസുകളുടെ ഉമ്മരപ്പടിക്കല്‍ മാസങ്ങളോളം കാത്തു കെട്ടി നില്‍ക്കുന്ന സാധാരണക്കാരനെ പച്ചയായി അവമതിക്കുന്ന രീതിയിലാണ് ഈ കമ്പനിക്ക് ഏക്കര്‍ കണക്കിന് വയല്‍ മണ്ണിട്ട്‌ നികത്താന്‍ ഭരണാധികാരികള്‍ അനുമതി നല്‍കിയത്...പണ ചാക്കുകള്‍ക്ക് വേണ്ടി ഒരു ജനതയെ നിര്‍ദയം കുടിയൊഴിപ്പിക്കാന്‍ വിമാനത്താവളത്തിന് അനുമതിയും മണ്ണിട്ട്‌ നികത്താന്‍ അനുമതിയും നല്‍കിയത് പാവപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഗര്‍ജനം എന്ന് മലയാളികള്‍ കരുതിയിരുന്ന വി.എസ്.അച്ചുതാനന്തന്‍ മുഖ്യ മന്ത്രി ആയിരുന്ന കാലയളവിലായിരുന്നു എന്നത് മലയാളികളെ പൊതുവെയും ആറന്മുളക്കാരെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന വസ്തുതകള്‍ തന്നെയായിരിക്കും..കൃഷി ചെയ്തിരുന്ന ഭൂമി നഷ്ടപ്പെട്ട ആയിരക്കണക്കിന് പാവങ്ങള്‍...ഇനി നഷ്ടപെടാനിരിക്കുന്ന ആയിരങ്ങള്‍..ഇവരുടെ പിന്നില്‍ ലക്ഷക്കണക്കിന്‌ മലയാളികള്‍ പിന്തുണയുമായുണ്ടാവും.അതില്‍ രാഷ്ട്രീയം കണ്ടാല്‍ ബെങ്ങളിനെക്കളും .ദയനീയമായ രീതിയിലാവും ഇവിടുത്തെ മാറി മാറി ഭരിക്കുന്ന മുന്നണികളുടെ അവസ്ഥ എന്ന് ഓര്‍ക്കുന്നത് നന്നാവും..നാളിതുവരെ മേല്‍ കമ്പനി കൈവശപ്പെടുത്തിയത് ആറന്മുളക്കാരുടെ 350 ഏക്കര്‍   ഭൂമി.ഇനി അവര്‍ കൈവശപ്പെടുതാനിരിക്കുന്നത്‌
ഇനിയും മറ്റൊരു 350 ഏക്കര്‍.  2000 കോടിയുടെ ഈ വിമാനത്താവളത്തെ ആറന്മുളക്കാര്‍ തുടക്കത്തില്‍ എതിര്‍ക്കതിരുന്നതിന്റെ പ്രധാന വസ്തുതകള്‍ മോഹന വാഗ്ദാനങ്ങള്‍ തന്നെയായിരുന്നു.പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗ്രീന്‍ ഫീല്ട് വിമാനത്താവളം.+1500 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍+8000 പേര്‍ക്ക് പരോക്ഷ തൊഴില്‍+
തെക്കന്‍ ജില്ലകളായ കോട്ടയം,പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരം ,വാണിജ്യ വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിണ്ടുണ്ടാവുന്ന വന്‍ കുതിച്ചു ചാട്ടം എന്നീ മോഹന വാഗ്ദാനങ്ങളുടെ സമ്മര്ധത്തില്‍ ഭൂമി വിട്ടു നല്‍കാന്‍ നിര്‍ബന്ധിതരായ ആറന്മുളക്കാര്‍ ചതിക്കപെടുകയായിരുന്നു.സ്വകാര്യ സംരംഭമായതിനാല്‍ നേരിട്ട് തൊഴില്‍ നല്‍കുന്നതിനു പ്പാവം കര്‍ഷകര്‍ ഭൂമി വിട്ടു നല്‍കിയ സമയത്ത് കരാര്‍ എഴുതിയില്ല..അല്ലെങ്കില്‍ കമ്പനിക്ക് എത്രയും പെട്ടെന്ന് സംരംഭം തുടങ്ങാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ നോട്ടുകെട്ടിന്റെ കനത്താല്‍ കര്‍ഷകരുടെ കാര്യം ഓര്‍ത്തില്ല.ഇനി കര്‍ഷകരുടെ ഏക പ്രതീക്ഷ 2008 ലെ .നീര്‍ത്തട സംരക്ഷണ നിയമായിരിക്കും.ഈ കമ്പനി നിലവില്‍ മണ്ണിട്ട്‌ നികത്തിയ 350 ഏക്കര്‍ ഭൂമി ഈ നിയമത്തില്‍ നിന്നും ഒഴിവാക്കി ഉത്തരവിടാന്‍ കമ്പനി നടത്തിയ ശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ മുങ്ങി പോകുകയായിരുന്നു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇവര്‍ക്ക് പെട്ടെന്ന് കമ്പനിയെ ഈ ഊരാകുടുക്കില്‍ നിന്ന് രക്ഷിക്കുകയില്ലെന്നു തന്നെ നമുക്ക് കരുതാം...അങ്ങനെ രക്ഷിച്ചാല്‍ നീതിയും ന്യായവും നഷ്ടപ്പെട്ട ആറന്മുളയില്‍ ഭൂമി നഷ്ടപ്പെട്ട പാവങ്ങളുടെ ശവതിന്മേല്‍ കൂടി മാത്രമേ കെ.ജി.എസിന് ഈ വിമാനത്താവളം പൂര്‍ത്തിയാക്കാന്‍ പറ്റൂ.  

1 comment:

Nerode Nerariyaan said...

വളരെ ശരിയായ വസ്തുതയാണ്.മധുരമോഹന വാഗ്ദാനങ്ങള്‍ നല്‍കി നീതടങ്ങലായ കൃഷി ഭൂമി പാവം ജനത്തിനെ കബളിപ്പിച്ചു തട്ടിയെടുത്തു .