Saturday 31 December 2011

ലുകെമിയ (രക്തത്തിലെ കാന്‍സര്‍ )എന്ത്? എത്ര തരം? കാരണങ്ങള്‍?


ലുകെമിയ (രക്തത്തിലെ കാന്‍സര്‍ )എന്ത്? എത്ര തരം? കാരണങ്ങള്‍?
ഗ്രീക്ക് ഭാഷയില്‍ നിന്നുള്ള ലുകോ=വെള്ള, ഐമ=രക്തം എന്നിവയില്‍ നിന്നാണ് ലുകെമിയ എന്നാ പദം വന്നത്.രക്തം ഉത്പാദിപ്പിക്കുന്ന എല്ലുകല്‍ക്കുള്ളിലുള്ള മജ്ജക്ക് പിടിപെടുന്ന കാന്‍സര്‍  ആണിത്.ലുകെമിയ ബാധിച്ച ഒരാളുടെ മജ്ജ അസാധാരണമായി വെള്ള രക്താണുക്കളെ തുടര്‍ച്ചയായി ഉത്പാദിപ്പിക്കുന്നു.സാധാരണ ഗതിയില്‍ മജ്ജ ഉത്പാദിപ്പിക്കുന്ന രക്ത സെല്ലുകള്‍ സമയമാവുമ്പോള്‍ നശിച്ചു പുതിയവ നിര്‍മ്മിക്കുന്നു.എന്നാല്‍ ലുകെമിയ ബാധിച്ച ആളുടെ ശരീരത്തില്‍ അത്തരം സെല്ലുകള്‍ നശിക്കാതെ കൂടുതല്‍ സ്ഥലം കൈവശപ്പെടുത്തുകയും സാധാരണ രക്ത സെല്ലുകള്‍ക്ക് ഇടം നല്കതെയുമിരിക്കുന്നു.ചുരുക്കത്തില്‍ ചീത്ത സെല്ലുകള്‍ സാധാരണ സെല്ലുകലെക്കാള്‍ സ്ഥലം പിടിച്ചു വളരുന്നു.നന്നായി മനസ്സിലാകാന്‍ മജ്ജ എന്താനെനും അതിന്റെ പ്രവര്‍ത്തനവും പരിശോധിക്കാം.
മജ്ജ സ്ഥിതി ചെയ്യുന്നത് ശരീരത്തിലെ വലിയ അസ്ഥികല്‍ക്കുല്ളിലാണ്‌.ശരീരത്തിന്റെ മൊത്തം ഭാരത്തിന്റെ 4 ശതമാനം മജ്ജ ഉള്‍കൊള്ളുന്നു.
രണ്ടു തരം മജ്ജകലാനുള്ളത്.ഒന്ന് ചുവപ്പ് മജ്ജ=മയലൊഇദ് ടിഷ്യു കൊണ്ട് നിര്‍മ്മിച്ചത്.മഞ്ഞ മജ്ജ=കൊഴുപ്പ് ടിഷ്യു കൊണ്ട് നിര്‍മ്മിച്ചത്‌.ഇതില്‍ ചുവന്ന മജ്ജ കാല്തുടയിലെ  എല്ല്, വലിയ മറ്റു എല്ലുകള്‍ എന്നിവയുടെ ഉള്ളിലാണ്.എന്നാല്‍ മഞ്ഞ മജ്ജ മറ്റു ചെറു എല്ലുകളിലും സ്ഥിതി ചെയ്യുന്നു.ഇതില്‍ ചുവന്ന മജ്ജയാണ് വെളുത്ത രക്താണുക്കള്‍(ലിംഫോ സൈറ്റ് ),ചുവന്ന രക്താണുക്കള്‍,പ്ലെട്ട്ലെട്ടുകള്‍ എന്നിവയെ ഉത്പാദിപ്പിക്കുന്നത്.
  • വെളുത്തരക്താണുക്കള്‍=രോഗങ്ങള്‍ക്കെതിരെ-രോഗാനുക്കല്‍ക്കെതിരെ പൊരുതുന്നു
  • ചുവന്ന രക്താണുക്കള്‍=കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നു.
  • പ്ലെട്ട്ലെട്ടുകള്‍=രക്തം കട്ട പിടിപ്പിക്കുന്ന ധര്‍മ്മം നിര്‍വഹിക്കുന്നു.
ശരീരത്തില്‍ നിന്നും ചില സമയങ്ങളില്‍ കൂടുതല്‍ രക്തം നഷ്ടപ്പെടുമ്പോള്‍ മഞ്ഞ മജ്ജ ചുവന്ന രക്താനുകളുടെ ഉത്പാദനത്തെ സഹായിക്കുന്നു.
ലുകെമിയ ബാധിച്ച ഒരാളുടെ മജ്ജ അസാധാരണമായി വെള്ള രക്താണുക്കളെ തുടര്‍ച്ചയായി ഉത്പാദിപ്പിക്കുന്നു
ലുകെമിയയെ ആദ്യം രണ്ടായും .രണ്ടു-അകുറ്റ് =അഒന്ന് ക്രോണിക്=വളരെക്കാലം നില്‍ക്കുന്നത്, Aതിവേഗം വളരുന്നത്‌ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ചുരുക്കത്തില്‍ ക്രോണിക് ലുകെമിയ സാവധാനം വളര്‍ന്നു ശരീരത്തെ തളര്തുമ്പോള്‍ അകുറ്റ് ലുകെമിയ വളരെ വേഗം രക്ത കോശങ്ങളെ ബാധിക്കുന്നു.
ക്രോണിക് ലുകെമിയയെ മൈലോജെനാസ് ലുകെമിയ+ല്യ്മ്ഫോസൈടിക് ലുകെമിയ എന്നിങ്ങനെ രണ്ടായും
അകുറ്റ് ലുകെമിയയെ മൈലോജെനാസ് അകുറ്റ് എന്നും ല്യ്മ്ഫോസൈടിക് അകുറ്റ് എന്നിങ്ങനെ രണ്ടായും വേര്‍തിരിക്കുന്നു.
ചുരുക്കി പറഞ്ഞാല്‍ ശരീരത്തിലെ പ്രധിരോധ കോശങ്ങളെ ബാധിക്കുന്ന രക്താര്‍ബുദം=ലിമ്ഫൊഇദ് ലുകെമിയ.
മജ്ജയിലെ വെളുത്ത, ചുവന്ന,രക്തനുക്കളെയും രക്തം കട്ട പിടിപ്പിക്കുന്ന പ്ലെട്ട്ലെട്ടുകളെയും ബാധിക്കുന്നവ മൈലൊഇദ് ലുകെമിയ.
ഒന്ന് കൂടി ലളിതമാക്കാം.
ലുകെമിയ ആകെ നാല് തരം
  1.  അകുറ്റ് ലിമ്ഫൊഇദ്.
  2. അകുറ്റ് മൈലൊഇദ് 
  3. ക്രോണിക് ലിമ്ഫൊഇദ് 
  4. ക്രോണിക് മൈലൊഇദു 
1 .   അകുറ്റ് ലിമ്ഫൊഇദ് ലുകെമിയ=ഇംഗ്ലീഷില്‍ ചുരുക്കി എ.എല്‍.എല്‍.എന്ന് പറയുന്നു.=ഈ രക്താര്‍ബുദം കുട്ടികളെയും, 65 വയസ്സിനു മുകളിലുല്ലവരെയുമാണ് കൂടുതലായും ബാധിക്കുന്നത്.ചെറുപ്പക്കാരില്‍ അഞ്ചു ശതമാനം പെരെയാണിത് ബാധിക്കാറ്‌.കുട്ടികളില്‍ 85  ശതമാനം രോഗം ഭേധമാവാന്‍ ചാന്‍സ് ഉള്ളപ്പോള്‍ പ്രായമായവരില്‍ 50 ശതമാനമാണ് ഭേധമാവനുള്ള ചാന്‍സ് ആയി വൈദ്യ ശാസ്ത്രം ഗണിക്കുന്നത്.
ചികിത്സ= കേമോതെരപ്പി, ഇന്ടക്ഷന്‍ തെറാപ്പി,സ്റ്റെം സെല്‍ മാറ്റി വെക്കല്‍.
2 .   ക്രോണിക് ലിമ്ഫൊഇദ് ലുകെമിയ=ഇംഗ്ലീഷില്‍ സി.എല്‍.എല്‍ എന്ന് പറയുന്നു.=യുവാകളെയും 55 വയസ്സിനു മുകളിലുള്ള ആളുകലെയുമാണ് ഈ രക്താര്‍ബുദം പിടികൂടുന്നത്.കുട്ടികളില്‍ ഈ ലുകെമിയ അപൂര്‍വ്വമായി മാത്രം കാണുന്നു.പൂര്‍ണ്ണമായി മാറ്റാന്‍ വൈധ്യശാസ്ത്രത്തിനു കഴിയ്യാത്ത ഈ ലുകെമിയ ചികിത്സക്ക് വിധേയമാവുന്ന രോഗികള്‍ ശരാശരി അഞ്ചു വര്ഷം വരെ ജീവിക്കുന്നു.എന്നാല്‍ മജ്ജ മാറ്റി വെക്കലിലൂടെ രോഗി നിരവധി വര്ഷം ജീവിക്കുന്നു.
3 .   അകുറ്റ് മൈലോജെനാസ് ലുകെമിയ=ഇംഗ്ലീഷില്‍ എ.എം.എല്‍ എന്ന് പറയുന്നു.=ഈ ലുകെമിയ കൂടുതലായും യുവാകലെയാണ് പിടി കൂടുന്നത്.സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ഇത് കൂടുതലായി കാണുന്നു.
ചികിത്സ= കേമോതെരപ്പി, ഇന്ടക്ഷന്‍ തെറാപ്പി,സ്റ്റെം സെല്‍ മാറ്റി വെക്കല്‍.
4.   ക്രോണിക് മൈലോജെനാസ് ലുകെമിയ=ഇംഗ്ലീഷില്‍ സി.എം.എല്‍ എന്ന് പറയുന്നു.=കൂടുതലും യുവതയെയാണ് ഈ കാന്‍സര്‍ പിടി കൂടുന്നത്.ഇമാടിനിബ് മേസയിലെടു എന്നാ മരുന്നാണ് ഈ കാന്‍സര്‍ ബാധിച്ചവര്‍ക്ക്‌ നല്‍കുന്നത്.ചികിത്സ കിട്ടുന്നവര്‍ അഞ്ചു വര്‍ഷത്തിലേറെ ജീവിക്കുന്നു.
ചികിത്സ=കേമോതെരപ്പി, മജ്ജ മാറ്റി വെക്കല്‍.ഇന്ടക്ഷന്‍ തെറാപ്പി.

ലുക്കെമിയയുടെ ലക്ഷണങ്ങള്‍
  • രക്തം കട്ട പിടിക്കുന്നത്‌ കുറഞ്ഞിരിക്കും.മോണ പോലുള്ള സ്ഥലങ്ങളില്‍ നിന്നും രക്തം വരല്‍.ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍.
  • പ്രധിരോധ വ്യവസ്ഥയെ തകരാറിലാക്കുന്നു.രോഗത്തിനെ പ്രധിരോധിക്കേണ്ട വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ലുകെമിയ ശരീരത്തിന്റെ പ്രധിരോധ അവസ്ഥയെ താരുമാറക്കുന്നു.ഇടക്കിടെയുള്ള പനി, ശരീരം തുടര്‍ച്ചയായി ക്ഷീനിക്കള്‍, അനീമിയ, തൂക്കം  കുറയല്‍,രാത്രി ശരീരം വിയര്‍ക്കല്‍,അമിതമായ ക്ഷീണം.
  • പ്ലീഹ, കരള്‍ എന്നിവ വലുതാവുന്നു.കുറച്ചു ഭക്ഷണം കഴിച്ചാല്‍ തന്നെ വയര്‍ നിറഞ്ഞതായി രോഗിക്ക് അനുഭവപ്പെടുന്നു.
  • ലുകെമിയ ബാധിച്ച രോഗിക്ക് തലവേദന ഉണ്ടാവാന്‍ 90 ശതമാനവും ചാന്‍സ് ഉണ്ട്.

1 comment:

upendran said...

നന്ദി, കുറേ കാര്യങ്ങല്‍ മനസ്സിലാക്കാനായി.