Saturday 31 December 2011

എന്റെ ഫൈസ് ബുക്കെ.ഈ ഗ്രൂപുകളെ കൊണ്ട് തോറ്റു

എന്റെ ഫൈസ് ബുക്കെ..ഈ ഗ്രൂപുകളെ കൊണ്ട് തോറ്റു..കോണ്‍ഗ്രെസ്സോക്കെ ഇപ്പോള്‍ ഗ്രൂപില്ല പാര്‍ടിയാണ് നിന്റെ മുന്പില്‍....
ഫൈസ് ബുക്കില്‍ 80 കോടി ആളുകളുന്ടെന്നാണ് കമ്പനി അവകാശപെടുന്നത്.അതിനു കുഴപ്പമില്ല..നമ്മളൊക്കെ ഒത്തിരി സമയം ഇതിന്റെ മുന്പില്‍ നില്‍ക്കുന്നതല്ലേ...ആള് കൂടുന്നത് നല്ലത് തന്നെ.പക്ഷെ അതല്ല പ്രശ്നം..ഈ 80 കോടി ആളുകളും സ്വന്തമായി ഗ്രൂപുണ്ടാക്കുന്ന അവസ്തയിലെക്കണോ കാര്യങ്ങളുടെ പോക്ക്.ഒരു ദിവസം തന്നെ പത്തും,ഇരുപതും  ഗ്രൂപുകളില്‍ നമ്മളെ ചെര്തതായിട്ടാണ് ഇന്ഫോര്‍മശന്‍ വരുന്നത്.ഇത് വായിച്ചു ചുമ്മാ ഗ്രൂപുണ്ടാക്കേണ്ട കേട്ടോ..വായിക്കാനും,കമന്റാനും ആളെ കിട്ടണ്ടേ..കേരളത്തില്‍ ഒരു എഫു.ബി.സുഹൃത്ത്‌ താമസിക്കുന്ന ഗ്രാമം മുതല്‍,താമസിക്കുന്ന പഞ്ചായത്ത്,കുടുംബം,തറവാട്, കുടച്ചക്രം, മലപ്പ്പുറം കത്തി,കല്ല്‌, മുള്ള്, കാഞ്ഞിരക്കുട്ടി  മുതല്‍ മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പ് വരെ ഗ്രൂപുകളാണ്. എഫ്.ബി യില്‍.നല്ല മൂണോ, നാലോ ഗ്രൂപ്പ്‌ സെലക്ട്‌ ചെയ്തു അതില്‍ പോസ്ടലും, കമന്ടലും നടത്താമെന്ന് വിചാരിച്ചാലോ?അപ്പോഴാവും അമ്മോശന്‍ കാക്ക, അമ്മയിമ്മ,നാത്തൂന്‍, കെട്ടിയോള്‍ എന്നിവരെല്ലാം ഗ്രൂപ്പ്‌ ഉണ്ടാകി നമ്മളെആഡ്  ചെയ്തതായി  അറിയിക്കുന്നത്.നിരസിക്കാന്‍ പറ്റില്ലല്ലോ......അങ്ങിനെ ഫൈസ് ബുക്ക്‌ ഗ്രൂപുകളെ കൊണ്ട് സ്ക്രീന്‍ മുഴുവന്‍ നിറഞ്ഞവര്‍ .....
ആരെയും അപകീര്തിപെടുതുന്നതോ'മോശമായതോ,വ്യക്തി ഹത്യ നടത്തുന്നതോ ആയ പോസ്റ്റുകള്‍ ഇടരുതെന്നാണ് ഫൈസ് ബുക്ക് മുതലാളി അറിയിച്ചത്.അങ്ങനെ ഇടുന്ന പോസ്റ്റുകളെയും,കമന്റുകളെയും മുതലാളിക്ക് റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ ആ പോസ്റ്റ്‌ ഫൈസ് ബുക്ക് പോലിസ് കസ്ടടിയില്‍.പറഞ്ഞിട്ടെന്താ കാര്യം...ഇപ്പോള്‍ വിനോദത്തിനു സിനിമ ശലകളിലെക്കൊന്നും പോവേണ്ട ...നമ്മുടെ മലയാളി ഗ്രൂപുകളില്‍ ഇടുന്ന പോസ്റ്റും കമന്റും വായിച്ചാല്‍ തന്നെ നേരം വെളുക്കും...പിന്നെ എവിടെ വിനോദത്തിനു സമയം??????..

No comments: