Saturday 31 December 2011

മലബന്ധം ഒരു രോഗമല്ല

മലബന്ധം ഒരു രോഗമല്ല
ഒത്തിരി പേര്‍ അനുഭവിക്കുന്ന മലബന്ധം യഥാര്‍ത്ഥത്തില്‍ ജീവിത ചിട്ടകളിലെ ക്രിത്യനിഷ്ടയില്ലയ്മയില്‍ നിന്നുണ്ടാകുന്നതാണ്.കക്കൂസില്‍ പോകണമെന്ന് തോന്നുമെങ്കിലും മലം പുറത്തു പോകാതെ ഉറച്ചു നില്‍ക്കുന്ന അവസ്ഥയാണിത്.വെള്ളം ആവശ്യത്തിനു കുടിക്കാതെ നാരുകളില്ലാത്ത ഭക്ഷണം കഴിക്കുന്നതും
മംസാഹാരത്തിന്റെ ഉപയോഗവും നിരവധി പേരില്‍ ഒരു രോഗമല്ലാത്ത വളരെ അസ്വസ്ഥമായ മലബന്ധം സൃഷ്ടിക്കുന്നു.ശാസ്ത്രം പറയുന്നത് നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുകയും,ദിവസം നാലു ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കുകയുമാണ് മലബന്ധതിനുള്ള പ്രതിവിധി എന്നാണ്.അസ്വസ്ഥതയും, ദിവസം മുഴുവന്‍ 
ഉന്മേഷം കുറഞ്ഞിരിക്കലും മലബന്ധ ഫലമയുണ്ടാകുന്നതാണ്.കൊഴുപ്പിന്റെ അംശം കൂടി നാരുകളില്ലാത്ത ഭക്ഷണം കഴിക്കുന്ന ഒട്ടു മിക്ക ആളുകളും ഈ അവസ്ഥക്ക് അടിമകളാണ്.ഇത് ഒരു രോഗമാണെന്ന് തെറ്റിദ്ധരിച്ചു ഡോക്ടര്സിനെ പോയി കണ്ടു മരുന്ന് വാങ്ങി കഴിക്കുന്നവരും കുറവല്ല.തങ്ങളുടെ തിരക്ക് കാരണം ഡോക്ടര്‍മാരും കാര്യമായ ഒരു അവബോധം ഈ അവസ്ഥയുമായി കാണാന്‍ വരുന്നവരിലുണ്ടാക്കാറില്ല.ശാരീരിക അധ്വാനം, കുറവുള്ളവരിലും, ഉത്കണ്ട, പിരിമുറുക്കം  എന്നിവ അനുഭവിക്കുന്നവരിലും മലബന്ധം എന്ന അവസ്ഥ കാണുന്നു.മലം ശരിക്ക് പോകാതതിനെ കുറിച്ചുള്ള വേവലാതിയും,വിശപ്പ്‌ കുറയലും, മനം പിരട്ടലും,തലയ്ക്കു ഭാരവും,തളര്‍ച്ചയും ഈ അവസ്തയിലുള്ളവര്‍ അനുഭവിക്കുന്നു.ദീര്‍ഘ കാലം ഈ അവസ്ഥ അനുഭവീക്കുന്നവരില് അര്‍ഷസ്സിനുള്ള സാധ്യത കൂടും.മലം പോകാനായി കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നത് നെഞ്ച് വേദനക്കും,ഹൃദയാഘാതം,പക്ഷാഗാതം എന്നിവക്കും കാരണമാകുമെന്ന് വൈദ്യ ശാസ്ത്രം പറയുന്നു.മലബന്ധം എന്ന അസ്വസ്ഥത അനുഭവിക്കുന്നവര്‍ താഴെ കാണിച്ച ടിപ്സ് ഒന്ന് പരീക്ഷിക്കുക.
1 .ദിവസം അഞ്ചു ലിറ്റര്‍ വെള്ളം കുടിക്കുക.(ഗ്രാമ പ്രദേശങ്ങളില്‍ ശുദ്ധമായ കിണര്‍ വെള്ളം ലഭിക്കുന്നവര്‍ തിളപ്പിക്കാതെ കുടിക്കുന്നത് ഒട്ടനവധി ലവണങ്ങള്‍ ശരീരത്തിലേക്ക് ലഭിക്കുന്നതിനു കാരണമാവും.
2 .നാരുകള്‍ ധാരാളമുള്ള പഴം, പച്ചക്കറികള്‍,ധാന്യങ്ങള്‍, പയര് വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.
3 . മാംസാഹാരങ്ങള്‍ പരമാവധി കുറയ്ക്കുക.കൃത്യമായ ഭക്ഷണ സമയം പാലിക്കുക.
4 മാംസം കഴിക്കുന്ന ദിവസങ്ങളില്‍ ശരീരം നന്നായി വ്യയം ചെയ്യുകയും, കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്യുക.
5 .പ്രമേഹമോ, മറ്റെന്തെങ്കിലും രോഗമോ അലട്ടുന്നവര്‍ മേല്പറഞ്ഞവ കൂടാതെ ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിക്കുക.

No comments: