Friday 30 December 2011

2012 ന്റെ ആകുലതകള്‍ .......പ്രതീക്ഷകള്‍.....

2012 ആഗതമാവുന്നു.എന്താണ് കഴിഞ്ഞതിന്റെ ശേഷിപ്പുകള്‍ പുതിയ തലമുറയ്ക്ക് നല്കനായുള്ളത്?ടെക്നോളജിയുടെ വേഗതക്ക് മുന്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പഴയ തലമുറ......ടെക്നോളജിയുടെ മാസ്മരികതക്ക് മുന്പില്‍ മയങ്ങി നില്‍ക്കുന്ന പുതു തലമുറ..മൂല്യങ്ങള്‍,ധാര്‍മ്മിക ബോധം, സദാചാര ബോധം എന്നിവ പുതു തലമുറയ്ക്ക് കൈമോശം വരുമ്പോള്‍ എന്താണ് നമുക്ക് നല്‍കാനുള്ളത്?മാനവരാശിയുടെ ജീവിതത്തിലെ അതുല്യമായ സംഭവങ്ങള്‍, അതിന്റെ വളര്‍ച്ചയുടെ ഘട്ടം, നേട്ടങ്ങളുടെ ചരിത്രം ഇതൊന്നും ആവശ്യമില്ലാത്ത ഒരു തലമുറ...ഫ്രാന്‍സിസ് ബെകന്‍ പറഞ്ഞ പോലെ ..."ചരിത്രം മനുഷ്യനെ വിവേകിയാക്കുന്നു"ആ വിവേകം പുതു തലമുറ കാണിക്കുമോ?മനുഷ്യരാശി കാണിക്കുമോ?മനുഷ്യന്‍ തന്റെ ബുദ്ധിയും, മനസ്സും ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ കെട്ടി പടുക്കുമ്പോള്‍..
നൂതന സംസ്കാരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍...മനുഷ്യര്‍ക്ക്‌ വിവേകത്തോടെ നന്നായി ജീവിക്കാനുള്ള ഉദാഹരണം ചരിത്രം (കഴിഞ്ഞ കാലം )എത്ര നല്‍കുന്നു?നൂറ്റാണ്ടുകളിലൂടെയുള്ള നന്മയുടെയും, തിന്മയുടെയും നിലക്കാത്ത ശബ്ദങ്ങള്‍ എന്തെ പുതു തലമുറയ്ക്ക് അന്ന്യം നില്‍ക്കുന്നത്?മനുഷ്യനില്‍ അന്തര്‍ലീനമായുള്ള  ധാരകളില്‍ നല്ലതിനെ വളര്‍ത്താന്‍ ശ്രമിക്കാത്തത് നമ്മുടെയെല്ലാം പരാജയമല്ലേ?രണ്ടു ധാരകളെ ക്കുറിച്ചും ഒന്ന് സൂചിപ്പിക്കട്ടെ...ഒന്ന് പണം, പ്രതാപം, അധികാരം എന്നിവ പിടിച്ചെടുക്കാനുള്ള ത്വര....രണ്ടു സൃഷ്ടിപരത...സൃഷ്ടിപരത മനുഷ്യനിലുള്ള സ്നേഹം, വാത്സല്യം ,സഹാനുഭൂതി എന്നിവ ഉള്‍ക്കൊള്ളുന്നു..സൃഷ്ടിപരത വളര്‍ത്തി പുതിയ തലമുറയെ കഴിഞ്ഞ കാലത്തെ മഹത്വം പാടിപുകഴ്ത്തി ഉറച്ച മൂല്യ ബോധാമുല്ലവരാക്കാന്‍ എന്താണ് നമ്മുടെ കയ്യിലുള്ളത്? പുതു തലമുറയെ .....
നിന്നോടായി എനിക്ക് പറയാനുള്ളത് ***"നിന്റെ ഭാവി നിന്റെ പ്രവര്‍ത്തനങ്ങളെയും, ഇച്ചശക്തിയെയും അടിസ്ഥാനമാകിയാണ് നില കൊള്ളുന്നത്‌.ഓരോരുത്തരും അവനവന്റെ സൃഷ്ടി കര്‍ത്താവാണ്.സ്വന്തം പൂര്‍വ്വികരുടെ ജയ പരാജയങ്ങളുടെ കാരണം മനസ്സിലാക്കി അതിനെ നമ്മുടെ ഭാവിക്കും, വര്‍ത്തമാനത്തിനും പ്രയോച്ചനപ്പെടുത്താം"

No comments: