Tuesday, 3 April 2012

വി.എസിന്റെ അബദ്ധങ്ങള്‍ പാരയാകുമ്പോള്‍ .....

വി.എസിന്റെ അബദ്ധങ്ങള്‍ പാരയാകുമ്പോള്‍ 


പ്രതിപക്ഷ നേതാവായും, മുഖ്യമന്ത്രിയായും നില്‍ക്കെ കേരളത്തിലെ മാധ്യമങ്ങള്‍ വളര്‍ത്തി വലുതാക്കിയ വി.എസ് ഇപ്പോള്‍ പറയുന്നതെന്തും പാര്‍ട്ടിക്കും ഇടതു മുന്നണിക്കും പാര.പാര്‍ട്ടിയിലെ മുതലാളിത്ത നിലപാടുകള്‍ക്കെതിരെ വി.എസ് നടത്തിയ ഒളി യുദ്ധങ്ങള്‍ മാധ്യമ പിന്തുണയോടെ ജന പ്രീതിയാര്‍ജിച്ചപ്പോള്‍ സാക്ഷാല്‍ 
പിണറായി തന്നെ കേരളത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരു "മാധ്യമ സിണ്ടികേട്ട്‌"ഉണ്ടെന്നു തുറന്നടിച്ചു.എന്നാല്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ് നടത്തിയ മുതലാളിമാര്‍ക്കനുകൂലമായ ഡാറ്റ സെന്റെര്‍ കൈമാറ്റവും,ആറന്മുള സ്വകാര്യ വിമാനത്താവള ത്തിനു ചെയ്ത വഴിവിട്ട സഹായവും, സ്വന്തം ബന്ധുവിന് സര്‍ക്കാര്‍ 
ഭൂമി സൌജന്ന്യമായി നല്കിയതും വി.എസി.ന്റെ ബഹു ജന പിന്തുണ കുറയ്ക്കാനും കെട്ടി ഘോഷിക്കപ്പെട്ട ഇമേജ് തകര്‍ക്കുന്നതിനും കാരണമായി.മാത്രമല്ല സി.എം.ആയതിനു ശേഷം പ്രതിപക്ഷ നേതാവയപ്പോള്‍   വായില്‍ നിന്ന് പറയുന്നതെന്തും പാര്‍ട്ടിക്കും മുന്നണിക്കും പാരയാകുന്ന വിഷമ ഘട്ടത്തിലാണ് പാവം വി.എസ്.ഇപ്പോഴുള്ളത്..വി.എസ്.തിളങ്ങി നിന്ന സമയത്ത് കോണ്‍ഗ്രസ്‌ അദ്ധേഹത്തെ ഭയപ്പെട്ടിരുന്നെങ്കിലും മലബാറിലെ യു,.ഡി.എഫു മുന്നണി കൂട്ടാളി ലീഗിന് വി.എസിന്റെ പഴയ പ്രസ്താവനകള്‍  ചാകര തന്നെയായിരുന്നു.മലപ്പുറംകാര്‍   കോപ്പി അടിച്ചാണ് പരീക്ഷ ജയിക്കുന്നതെന്നും,കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ 
സംസ്ഥാനമാക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നെന്നുമുള്ള വി.എസിന്റെ പഴയ വിഡ്ഢിത്തങ്ങള്‍ തന്നെ ലീഗിന് വി.എസിനെ ഒട്ടും ഭയക്കാതിരിക്കാനുള്ള ഉത്തേജക മരുന്നുകളായിരുന്നു. പിറവത് രണ്ടു മുന്നണികളും തമ്മിലുള്ള മത്സരം കൊടുംബിരികൊണ്ടാപ്പോള്‍ സിന്ധു ജോയിക്കെതിരെ നടത്തിയ അഭിസാരിക പ്രയോഗം മാത്രമല്ല വി.എസിന്റെ സമീപ കാല വിഡ്ഢിത്തങ്ങള്‍..തന്റെ ഇമേജ് മൂര്ധന്ന്യതിലെതിയ സമയത്ത് നഷ്ടപ്പെട്ട പി.ബി.സ്ഥാനം തകര്‍ന്നടിഞ്ഞ ഇമേജ് ഉള്ളപ്പോള്‍ തിരിച്ചു കിട്ടുക എന്നത് ചരിത്രത്തിന്റെ വിരോധാഭാസമായിരിക്കാം."ഇപ്പോള്‍ ലീഗാണ് കേരളം ഭരിക്കുന്നതെന്നുള്ള "വി.എസിന്റെ പ്രസ്താവനയും പാര്‍ട്ടിയെയും ഇടതു മുന്നണിയെയും  തിരിഞ്ഞു കുത്തുന്നു.കഴിഞ്ഞ 10 മാസം  കൊട്നു ഉമ്മന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ഭരണ നേട്ടങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷ എല്‍.ഡി.എഫു സര്‍ക്കാരിനേക്കാള്‍ മെച്ചവും വേഗത്തിലുമായിരുന്നു എന്നുള്ളത് സി.പി.എം നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുമ്പോള്‍ ആ നേട്ടം മുഴുവന്‍ വി.എസ്.ലീഗിന്റെ തലയില്‍ കയറ്റി വെച്ചിരിക്കുന്നു.മാത്രമല്ല അഞ്ചാം മന്ത്രിയെക്കുറിച്ച് വി.എസ്.നടത്തിയ സാമുദായിക സന്തുലന വാദവും സി.പി.എമ്മിന് തിരിച്ചടിയായി.കഴിഞ്ഞ എല്‍.ഡി.എഫു സര്‍ക്കാരില്‍ വെറും രണ്ടു മുസ്ലിം മന്ത്രിമാരാണ് 28 ശതമാനം  ജനസന്ഖ്യയുള്ള മുസ്ലിം സമുദായത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നത് പാര്‍ട്ടിക്കും ഇടതു മുന്നണിക്കും സാമുദായിക സന്തുലനത്തെ കുറിച്ച് പഠിക്കാന്‍ അവസരം നല്‍കി.ആ സമയത്തൊന്നും ഒരൊറ്റ മുസ്ലിം സങ്ങടനയും സാമുദായിക സന്തുലനത്തെ കുറിച്ച് പറയാതിരുന്നത് വി.എസിനെക്കളും മതേതര ബോധമുള്ളവരാണ് ആ സമുദായത്തില്‍ ഉള്ളതെന്ന ഒരു ചിന്തയെങ്കിലും കേരളീയ സമൂഹത്തിനു നല്‍കാനായി.
പിറവത്തെ പരാജയത്തിനു മുഖ്യ കാരണം തന്റെ പ്രസ്ഥാവനയനെന്നു മനസ്സിലാക്കിയ വി.എസ് നെയ്യാറ്റിന്‍ കരയില്‍ നാല് ബി.ജെ.പി വോട്ടു കിട്ടാനാണോ സാമുദായിക സന്തുലന വാദത്തെ കുറിച്ച് 
വ്യാഖ്യാനം നടത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു..ഇത് കൊണ്ടൊന്നും കേരളത്തിലെ മതേതര ബോധതെയോ, ബഹുസ്വരതയെയോ ഒരു അവസര വാദികള്‍ക്കും തകര്‍ക്കാനാവില്ല.ലീഗ് 20 സീറ്റ് നേടിയതും, മലമ്പുഴയില്‍ വി.എസ്.ജയിച്ചതും,തലശ്ശേരിയില്‍ കോടിയേരി ജയിച്ചതും, വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ ജയിച്ചതും കേരളത്തിലെ മതേത ബഹുസ്വര സമൂഹത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ-സാമൂഹ്യ ബോധം കൊണ്ട് തന്നെയാണ്.അല്ലെങ്കില്‍ ബ്രിട്ടിഷ് പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകള്‍ക്ക്‌ പോലും തകര്‍ക്കാന്‍ കഴിയാത്ത കേരളത്തിലെ മതേതര ബോധത്തെ അവസരവാദ രാഷ്ട്രീയക്കാര്‍ക്ക് അമ്മാനമാടാന്‍ കേരളീയ മനസ്സാക്ഷി സമ്മതിക്കില്ല.  

No comments: