Saturday, 3 March 2012

വിളപ്പില്‍ ശാല മാലിന്ന്യ കൂമ്പാരത്തിലെ രണ്ടു ജഡങ്ങളും.പോലിസ് കസ്ടടിയില്‍ ..


വിളപ്പില്‍ ശാല മാലിന്ന്യ കൂമ്പാരത്തിലെ  രണ്ടു 
ജഡങ്ങളും.പോലിസ് കസ്ടടിയില്‍ ......
...........
രാവിലെ 8  മണിക്ക് പത്രം നോക്കുന്ന നേരത്താണ് 11 .30 നു  കോഴിക്കോട് എത്തേണ്ട കാര്യം ഓര്‍മ്മ വന്നത്.
വളരെ വേഗത്തില്‍ ഒരുങ്ങി അരീക്കോട് നിന്നും ബസില്‍ കയറി ബേബി ഹോസ്പിറ്റല്‍ ജങ്ങ്ഷനില്‍ ഇറങ്ങി.അപ്പോഴേക്കും 
11 .30 ആയിരുന്നു.അവിടെ നിന്നും മുന്നില്‍ കണ്ട ഓട്ടോ കൈ കാണിച്ചു നേരെ അരയിടത്ത്പാലത്തേക്ക്..ഓട്ടോക്കാരന്‍ 
മീറ്റെര്‍ ഓണ്‍ ചെയ്യാത്ത കാര്യം ഇറങ്ങുമ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.2 കിലോമീറ്റര്‍ ഓട്ടത്തിന് അമ്പതു രൂപ..കോഴിക്കോട്ടുകാരും 
അറവു തുടങ്ങിയോ എന്നേ: ഓട്ടോ ഡ്രൈവേരോട് ആ നേരത്ത് ചോദിക്കാന്‍ തോന്നിയുള്ളൂ. നേരെ കാണേണ്ട ഡോക്ടറെ  തിരക്കി 
ആശുപത്രി ഓ.പിയില്‍..ഡോക്ടര്‍ ഇപ്പോള്‍ ഇറങ്ങിയെന്നു രിസെപ്ഷനിലെ കൊച്ച്..ഇനി നാല് മണിക്കേ ഡോക്ടര്‍ വരുള്ളൂവെന്നും 
കൊച്ച് അറിയിച്ചു...നേരം 12 .15 ..എന്റെ ദൈവമേ...ഈ കോഴിക്കട്ടങ്ങാടിയില്‍ ഈ ചൂട് കാലത്ത് നാല് മണി വരെ എങ്ങനെ 
നില്‍ക്കും? സുഹൃത്തിനെ വിളിച്ചപ്പോള്‍ പരിഹാര നിര്‍ദേശം> ഒരു മണിക്കുള്ള സിനിമ കാണുക.കറക്റ്റ് നാല് മണിക്ക് തിരിച്ചെത്താം
നേരത്തെ ഓട്ടോക്കാരന്റെ  അറവു ഓര്‍ത്തു ഓട്ടോക്ക് നിന്നില്ല.അഞ്ചു രൂപ കൊടുത്തു ബസില്‍ കയറി നഗരത്തില്‍..തിയേറ്ററില്‍ നിന്നും 
സിനിമ കണ്ടിട്ട് വര്‍ഷങ്ങളായി....ഒരു മണിക്ക് സിനിമ കാണിക്കുന്ന കോട്ട കോഴിക്കോട് കൈരളി+ശ്രീ എന്നാ ഇരട്ട തിയേറ്ററില്‍ മാത്രമേയുള്ളൂ.
അവിടെ പോയപ്പോള്‍ കൈരളിയില്‍ സിനിമ>"തത്സമയം ഒരു പെണ്‍കുട്ടി" ശ്രീയില്‍ നോക്കിയപ്പോള്‍ >"ഈ അടുത്ത കാലത്ത്" ഇത് സിനിമയുടെ 
പേര് തന്നെയാണോ എന്ന് അടുത്തുള്ള ഒരു ചെറുപ്പക്കാരനോട് ചോദിച്ചു.. പോസ്റ്റെറില്‍ നോക്കാന്‍ ചെറുപ്പക്കാരന്റെ ഉപദേശം..പോസ്റ്റെറില്‍ നോക്കിയപ്പോള്‍ ഒന്നില്‍ ഇന്ദ്രജിത്തിന്റെ ചിത്രം.അങ്ങനെ അമ്പതു രൂപ ടിക്കറ്റെടുത്ത് വെറും 300 സീറ്റുള്ള  ശ്രീ തിയേറ്ററില്‍ കയറി.സിനിമയുടെ പേര്..>"ഈ അടുത്ത കാലത്ത്"
ആദ്യത്തെ സീന്‍ തന്നെ തിരുവനന്തപുരം നഗരത്തിലെ മാലിന്ന്യങ്ങള്‍ തട്ടുന്ന  വിളപ്പില്‍ ശാല എന്ന പാവം ഗ്രമാവാസികളിലെ ഒരുത്തന്‍ ആ ചവറുകളില്‍ നിന്നും 
പ്ലാസ്റ്റിക്‌ സാമഗ്രികള്‍ പെറുക്കി ചെറിയ കളിപ്പാട്ടങ്ങലുണ്ടാക്കി ജീവിക്കുന്ന പാവം നായകന്‍...ഭാര്യയും രണ്ടു കുട്ടികളുമുണ്ട്..നിത്യ രോഗിയായ അമ്മയും.
ഈ സമയത്ത് തന്നെ നഗരത്തില്‍ ഒറ്റയ്ക്ക് വൃദ്ധര്‍ മാത്രം താമസിക്കുന്ന  വീടുകളില്‍ കയറി രണ്ടു കൊലപാതകങ്ങള്‍....അതിനിടയില്‍ നേരത്തെ വട്ടി പലിശക്ക് 
അമ്മയുടെ ചികിത്സക്ക് പണം കടം വാങ്ങിയ നായകന് ഗുണ്ടകളുടെ ഭീഷണിയും..അമ്മയുടെ ചികിത്സക്ക് 40000 രൂപ  അത്യാവശ്യം വന്ന നായകനെ സഹായിക്കാന്‍ വട്ടിപലിശ നിയന്ത്രിക്കുന്ന ഗുണ്ട തലവനോ ഭൂമിയിലെ-വിളപ്പില്‍ ശാലയിലെ-തിരു- നഗരത്തിലെ ഒരൊറ്റ മനുഷ്യ ജീവിയോ തയ്യാറായില്ല.  
ഇതേ സമയത്ത് ഹോസ്പിറ്റല്‍ മുതലാളിയുടെ ഭാര്യയായ നായികക്കും നിത്യ രോഗിയായ അമ്മയുണ്ട്‌..പക്ഷെ പണത്തിനു പഞ്ഞമില്ല...താന്‍ സ്വപ്നം കണ്ട 
ജോലിക്ക് പോകാന്‍ അനുവദിക്കാതെ പണം വേണ്ടുവോളമുള്ള ദിപ്പ്രഷന്   അടിമപ്പെട്ട നായികയുടെ ഭര്‍ത്താവ്....അതിനിടെ നായിക നഗരത്തിലെ ഒരു തെമ്മാടിയുടെ വലയില്‍..അവര്‍ സംഗമിച്ച സ്ഥലത്ത് അമ്മയുടെ ചികിത്സാര്‍ത്ഥം മോഷണത്തിന് എത്തുന്ന നായകനാല്‍ തെമ്മാടി അബദ്ധത്തില്‍ കൊല്ലപ്പെടുന്നു..പിന്നെ നായകനും നായികയും കൂടി ഫ്രോടിന്റെ ശവ ശരീരം വിളപ്പില്‍ ശാലയില്‍ തള്ളുന്നു..പിന്നീട് നായികയുടെ അമ്മ കിടക്കുന്ന വീട്ടില്‍ സെക്യൂരിറ്റി കാരനായെതുന്ന നായകന്‍ 
നഗരത്തിലെ വൃദ്ധര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ എത്തി കൊല ചെയ്തു സ്വര്‍ണ്ണവും പണവും തട്ടുന്ന പോലിസിനെ വട്ടം കറക്കിയ ക്രിമിനല്‍ തന്റെ അടുത്ത ഉന്നവുമായി നായകന്‍ കാവലിരിക്കുന്ന വീട്ടില്‍.ആ രാത്രി തന്നെ ക്രിമിനലിനെപിന്തുടര്‍ന്ന് കീഴ്പെടുത്തി പോലീസില്‍ ഏല്‍പിച്ച നായകനെ വേട്ടയാടിയത് നേരത്തെയുള്ള ഫ്രോടിന്റെ കൊലപാതകം തന്നെ..നഗരത്തിലെ കൊലപാതകങ്ങളില്‍ ഒരു തുമ്പും കിട്ടാതെ പരിഹാസത്തിനു വിധേയനായ സുപ്രേണ്ടിനു ക്രിമിനലിനെ കിട്ടിയത് മഹാ ഭാഗ്യം..ക്രിമിനളിനെയുമായി വിളപ്പില്‍ ശാല മാലിന്ന്യ കൂമ്പാരത്തില്‍ ജെ.സി.ബിയുമായി മാന്തിയ പോലീസിനു രണ്ടു ജഡം കിട്ടി..നഗരത്തിലെ മൂന്നു കൊലപാതകങ്ങളുടെയും,മാലിന്ന്യ കൂമ്പാരത്തില്‍ നിന്ന് കിട്ടിയ രണ്ടു ജടങ്ങളുടെയും കൊലപാതകിയായി കയ്യില്‍ കിട്ടിയ ക്രിമിനലിനെ സുപ്രണ്ട് പത്ര സമ്മേളനത്തിലൂടെ അങ്ങനെ പടം തീരുന്ന മുറക്ക് 3 .45 നു വീണ്ടും ആ പഴയ കേരള പോലിസ് കഥ എന്റെ മനസ്സിലേക്ക്  വന്നു.


കാട്ടില്‍ നിന്നും ഒരു സിംഹത്തെ പിടിച്ചു കൊണ്ട് വരാനുള്ള മത്സരത്തിന്റെ ഒന്നാം റൌണ്ട്.

ഒന്നാം റൌണ്ടില്‍ അമേരികന്‍ പോലിസ്, ചൈനയുടെ പോലിസ്,ഇന്ത്യയെ പ്രധിനീകരിച്ചു> കേരള പോലിസ്.

ആദ്യം അമേരികന്‍ പോലീസിന്റെ ഊഴം> നാല് മണിക്കൂര്‍ കൊണ്ട് കാട്ടില്‍ നിന്നും അവര്‍ ഒരു സിംഹത്തെ പിടിച്ചു തങ്ങളുടെ മികവു തെളിയിച്ചു.

രണ്ടാം ഊഴം ചൈന പോലിസിന്റെത്> ആറ് മണിക്കൂറിനകം കാട്ടില്‍ നിന്നും അവര്‍ ഒരു സിംഹത്തെ പിടിച്ചു കൊണ്ട് വന്നു.

മൂന്നാമതായി ഇന്ത്യന്‍ പോലിസ്നു വേണ്ടി ഇറങ്ങിയ കേരള ടീം സിംഹത്തെ പിടിക്കാനായി 

കാട്ടിലേക്ക് പുറപ്പെട്ടു> നാല് മണിക്കൂറായി>ആറ് മണിക്കൂറായി>എട്ടായി>പത്തായി>
പന്ത്രണ്ടായി>ഒരു ദിവസമായി>

അവസാനം കേരള പോലിസിനെ സിംഹങ്ങള്‍ പിടിച്ചോ എന്നറിയാന്‍ 
പുറപ്പെട്ട അന്ന്വേഷണ സംഘം കാട്ടില്‍ കണ്ട കാഴ്ച>

കേരള പോലിസ് ഒരു കരടിയെ പിടിച്ചു കൊണ്ട്പ ചോദ്യം ചെയ്യുന്നു>  പറയെടാ  രാസ്കള്‍ ......നീ തന്നെയല്ലേ സിംഹം.> ???


No comments: