Tuesday 3 April 2012

"സാമുദായിക സന്തുലനം എന്ന ഭൂതം "

"സാമുദായിക സന്തുലനം എന്ന ഭൂതം "













കേരള രാഷ്ട്രീയത്തില്‍ ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ടതോടെ ഉടലെടുത്ത  "സാമുദായിക സന്തുലനം" എന്ന പ്രശ്നം മഞ്ഞളാം കുഴി അലി മുതല്‍ ,കല്ല്‌ മുള്ള് കാഞ്ഞിരക്കുട്ടി മുതല്‍  മുള്ള്-മുരട്‌ മൂര്‍ഖന്‍ പാമ്പ് വരെയുള്ള   കേരളത്തിലെ എല്ലാ സാമുദായിക നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും പിടി കൂടിയ ഭൂതമായിരിക്കുന്നു..പണ്ട് മാര്‍ക്സ് പറഞ്ഞ പോലെ ," യൂറോപ്പിനെ ഒരു ഭൂതം പിടി കൂടിയിരിക്കുന്നു.കമ്മ്യൂണിസം എന്ന ഭൂതം"...അതെ ..കേരളത്തെ ഒരു ഭൂതം 
പിടി കൂടിയിരിക്കുന്നു." സാമുദായിക സന്തുലനം എന്ന ഭൂതം".ആ ഭൂതത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സമസ്ത കേരള നായെന്മാരുടെ ആസ്ഥാനമായ  പെരുന്നയിലേക്ക് വിളിച്ചു രമേശ്‌ ചെന്നിത്തലക്ക് പറയാമായിരുന്നു.."ആര്‍ക്കും ഇവിടെ അഞ്ചാം മന്ത്രിയെ നല്‍കില്ല എന്ന്".ആ ഭൂതത്തിന്റെ ആദ്യത്തെ അലകുകള്‍ തുറന്നു വിട്ടത് മതേതര പാര്‍ട്ടി പി.ബി.അംഗം കോടിയേരി 
ആയിരുന്നു.പിന്നെ തനിക്കു മന്ത്രി സ്ഥാനം കിട്ടുമ്പോള്‍ തീരുന്ന സന്തുലനം സ്റ്റോക്ക്‌ ഉള്ള കെ.മുരളീധരന്‍ എന്ന കോണ്‍ഗ്രസുകാരന്‍.പിന്നെ അവസരവാദം സൗകര്യം പോലെ എടുത്തുപയോഗിക്കുന്ന സന്തുലന നേതാവ് വി.എസ്.അച്ചുതാനന്തന്‍..സാമുദായിക സന്തുലന സിദ്ധാന്തത്തെ കുറിച്ച് ആധികാരികമായറിയുന്ന ആള്‍.തന്റെ മന്ത്രി സഭയില്‍ അദ്ദേഹം 28 ശതമാനം ജന്സന്ഖ്യയുള്ള ഒരു വിഭാഗത്തിന് രണ്ടു മന്ത്രിമാരെ നല്‍കി..അങ്ങനെ അദ്ധേഹത്തിന്റെ അഞ്ചു വര്‍ഷ കാലത്ത് സന്തുലിതത്വം 
വി.എസ്.കാത്തു സൂക്ഷിച്ചു.പിന്നെ പരാതിയുള്ളത് സുകുമാരന്‍ നായര്‍ക്കു.അങ്ങേരാവട്ടെ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന "സമ ദൂരം ശരി ദൂരം "എന്ന സന്തുലിതത്വ സിദ്ധാന്തത്തിന്റെ പ്രയോക്താവ്..സാമുദായിക സന്തുലിതത്വ ഭൂതത്തിന്റെ ആശാന്മാരായ ഇവരാണോ കേരളത്തിലെ ബഹുസ്വര സമൂഹത്തിന്റെ ശരി ദൂരം തീരുമാനിക്കുന്നത്.ഒരിക്കലുമല്ല..അത് പ്രബുദ്ധരായ -മതേതര ബോധമുള്ള -അവസരവാടികളല്ലാത്ത മലയാളികള്‍ തന്നെയായിരിക്കും.വട്ടിയൂര്‍ക്കാവില്‍ മുരളി ജയിച്ചതും,തലശ്ശേരിയില്‍ കോടിയേരി ജയിച്ചതും,മലമ്പുഴയില്‍ വി.എസ് ജയിച്ചതും നിങ്ങള്‍ പറഞ്ഞ സാമുദായിക സന്തുലന ഭൂതം വഴിയല്ല. മറിച്ച്‌ മലയാളികളുടെ തികഞ്ഞ മതേതര -ബഹുസ്വര ബോധം കൊണ്ട് തന്നെയാണ്..ആ ബോധത്തെ ഒരവസരവാദ രാഷ്ട്രീയക്കാരനും മുന്പില്‍ മലയാളി അടിയറ വെക്കില്ല.       

No comments: