പണി എടുക്കാത്തവര്‍
പണി മുടക്കുമ്പോള്‍ .....
നാളെ 28 /02 /2012 ചൊവ്വ ഒരഖിലെന്ത്യാ പണിമുടക്കിന്റെ ദിവസം..കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 50 കോടി തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു പണി മുടക്കുന്നു.എന്നും പണി എടുക്കുന്നവര്‍ ഒരു ദിവസം മുടക്കുന്നു എന്നര്‍ത്ഥം..18 ആം നൂറ്റാണ്ടിന്റെ അവസാനം ഇങ്ങ്ലണ്ടില്വ്യ്യവസായങ്ങള് വളര്‍ന്നു വന്നതോടെയാണ് തൊഴിലാളി സങ്ങടനകള്‍
പണി മുടക്കുമ്പോള്‍ .....

രൂപീകരിക്കപെടുന്നത്..വ്യവസായ ഉടമകളായ മുതലാളിമാരുടെയും, വ്യവസായ ശാലകളില്‍ തൊഴിലെടുത്തിരുന്ന തൊഴിലാളികളുടെയും താല്പര്യങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ ആണ് തൊഴിലാളി സങ്ങടനകളുടെ വളര്‍ച്ചക്ക് കാരണമായത്.തൊഴിലാളികളുടെ ക്ഷേമത്തില്‍ ഒരു താല്‍പര്യവും കാണിക്കാതെ അവരുടെ അധ്വാനം ചൂഷണം ചെയ്ത ആദ്യ കാല മുതലാളിമാര്‍ക്കെതിരെ 1820 ഓടെ ഇങ്ങ്ലണ്ടില്‍ "ലുടയിട്ടു " എന്ന പേരില്‍ തൊഴിലാളി സങ്ങടനകളുന്ടായി.വന്‍ യന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടെ തൊഴില്‍ നഷ്ട ഭീതിയില്‍ നിന്ന് ജന്മമെടുത്ത" ലുദൈട്ടു " പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം "യന്ത്രങ്ങള്‍ തകര്‍ക്കുക" എന്നതായിരുന്നു.പിന്നീട് പാരീസില്‍ ജോലി ചെയ്ത ജര്‍മ്മന്‍ തൊഴിലാളികള്‍ 1836 ല്‍ "ലീഗ് ഓഫ് ദി ജസ്റ്റ് "എന്ന പേരില്‍ സങ്ങടനയുണ്ടാക്കി.ഒരു സമത്വ സമൂഹത്തിനായി നിലകൊണ്ട "ലീഗ് ഓഫ് ദി ജസ്റ്റ്"1847 ല്‍ കമ്മുനിസ്റ്റ് ലീഗ് എന്ന് പേര് മാറ്റി.ഈ ലീഗിന്റെ നിര്‍ദേശം അനുസരിച്ചാണ് മാര്‍ക്സും എന്കല്സും 1848 ല്‍ 'കമ്മുണിസ്റ്റു മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ചത്.
19aam നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ വ്യാവസായിക രാജ്യങ്ങളിലെങ്ങും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശത്തിനും ചുഷണങ്ങള്‍ക്കുമെതിരെ പോരാടി.പിന്നീട് സാര്‍വ ദേശീയ തൊഴിലാളികള്‍ ഒന്നിച്ചു കൊണ്ട് 1864 ല്‍ ലണ്ടനില്‍ സമ്മേളിച്ചു .ഇത് ഒന്നാം തൊഴിലാളി -സോഷ്യലിസ്റ്റ് ഇന്റര്‍നാഷണല്‍ എന്നറിയപ്പെട്ടു.ഈ സമ്മേളനത്തില്‍ ഉത്ഘാടന പ്രസംഗം നടത്തിയ കാറല്‍ മാര്‍ക്സ് വര്‍ഗ സമര ആശയത്തിനും തൊഴിലാളികളുടെ മോചനത്തിനും ആഹ്വാനം ചെയ്തു.പന്ത്രണ്ടു വര്‍ഷത്തിനകം വിവിധ മുതലാളി അനുകൂല സര്‍ക്കാരുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ സന്ഖടന അപ്രത്യക്ഷമായി.പിന്നീട് വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് കള്‍ ഒന്നിച്ചു പാരീസില്‍ സമ്മേളിച്ചു രണ്ടാം ഇന്റര്‍നാഷണല്‍ അഥവാ തൊഴിലാളി സമ്മേളനം 1889 ല്‍ നടത്തി .൩൩ രാജ്യ പ്രധിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനം ഉയര്‍ത്തി പിടിച്ച മുദ്രാവാക്യങ്ങള്‍.(1 ) പ്രവര്‍ത്തി സമയം എട്ടു മണിക്കൂര്‍ (2 ) സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം . (3 )ജനകീയ സൈന്ന്യ രൂപവല്‍ക്കരണം.(4 )മേയ് ഒന്ന് സര്‍വരാജ്യ തൊഴിലാളി ദിനമായി ആചരിക്കല്‍..അന്തര്‍ ദേശീയ തൊഴിലാളികളുടെ ചരിത്രത്തില്‍ സുപ്രസിദ്ധ ഏട് എഴുതി ചേര്‍ത്ത ഈ സമ്മേളന ത്തിനു ശേഷം റഷ്യയിലെ തൊഴിലാളികള്‍ ബോല്‍ശേവിക്കുകളുടെ വിപ്ലവത്തില്‍ പങ്കെടുത്തു റഷ്യയില്‍ ചരിത്രമെഴുതി.പിന്നീട് 20 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ കോളനി രാജ്യങ്ങളില്‍ വരെ വ്യവസായങ്ങള്‍ ഉണ്ടാവുകയും അവിടങ്ങളില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരികയും ചെയ്തു.വ്യാവസായിക മുതലാളിമാരോട് പൊരുതി അവകാശങ്ങള്‍ നേടിയെടുത്ത തൊഴിലാളികള്‍ ഇന്ത്യയിലും ശക്തിയാര്‍ജിച്ചു.21 ആം നൂറ്റാണ്ടിന്റെ തുടക്കമായപ്പോള്‍ ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ പലതും ഇടതു പക്ഷ പേര് പറഞ്ഞു പണിയെടുക്കാതെ വ്യവസായ ശാലകള്‍ സ്തംഭിപ്പിക്കാന്‍ ശ്രമിച്ചു.ജോലി ചെയ്യുന്ന സര്‍ക്കാര്‍ സംവിദാനതിലും ശക്തരായി തീര്‍ന്ന തൊഴിലാളി സങ്ങടനകള്‍ സര്‍ക്കാരിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു സമ്മര്ധ ശക്തിയായി മാറി.ഇന്നിപ്പോള്‍ 30 ശതമാനം തൊഴിലാളികള്‍ വിവിധ മേഖലകളില്‍ പണിയെടുക്കാന്‍ തയ്യാറാകാതെ തൊഴിലാളികളുടെ പേര്‍ ചീത്തയാക്കുന്നു..ഇവരോട് ആദ്യം പണിയെടുക്കൂ പിന്നീട് പണി മുടക്കൂ എന്ന് പറയാനുള്ള ആര്‍ജവം തൊഴിലാളി ഉനിയനുകളുടെ നേതാക്കള്‍ക്ക് പോലുമില്ല..അത്തരം പണിയെടുക്കാന്‍ തയ്യരില്ലതവര്‍ക്കായി ഞാന്‍ നാളത്തെ പണി മുടക്ക് സമര്‍പ്പിക്കട്ടെ.ആറു മൂരാച്ചി പിന്തിരിപ്പന്മാരായ പണിയെടുക്കാതെ പണി മുടക്കാന്‍ മാത്രം അറിയുന്ന ചിലരെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ശക്തമായി വിമര്‍ശിക്കുന്നു.കൊഴികോട് സര്‍വ്വകലാശാലയിലെ പിന്തിരിപ്പന്മാരായ പണിയെടുക്കാന്‍ ലവലേശം താല്പര്യമില്ലാത്ത 4200 ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കള്‍ പൂഴ്ത്തിയ ജീവനക്കാര്‍ക്കായി ഈ അഖിലേന്ത്യാ പണിമുടക്ക് സമര്‍പ്പിക്കുന്നു.പണിയെടുക്കാതെ നോക്ക് കൂലിയും അട്ടിമറി കൂലിയും വാങ്ങുന്നവരുടെ നാട് എന്ന് ഇനി നാം പറയേണ്ടി വരും.
No comments:
Post a Comment