Thursday, 23 February 2012

നന്ധിഗ്രാമിനെക്കാള്‍ വലിയ വഞ്ചനയുടെ കഥ> ആറന്മുള വിമാനത്താവളം.


നന്ധിഗ്രാമിനെക്കാള്‍ വലിയ വഞ്ചനയുടെ കഥ> ആറന്മുള വിമാനത്താവളം.

  
പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ ചെന്നൈ ആസ്ഥാനമായ കമ്പനി ആയ കെ.ജി.എസ് ഗ്രൂപ്പ്‌ തുടങ്ങാനിരിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ വിമാനത്താവളമായ 
ആറന്മുള കേരളത്തിലെ നന്ദിഗ്രാം ആവാന്‍ പോകുന്നു.തലമുറകളായി താമസിച്ചു വരുന്ന മണ്ണില്‍ നിന്ന് ഒരു ജനതയെ വേരോടെ പിഴുതെറിയാന്‍  കൂട്ട് നിന്നവര്‍ വ്യവസായ ഭീമന്മാര്‍ക്ക് വേണ്ടി നടത്തിയ വഞ്ചനയുടെ  കഥകള്‍ കേള്‍ക്കുമ്പോള്‍ ആറന്മുളക്കാര്‍ ഉറങ്ങിക്കിടക്കുമോ?ബങ്കാളിലെ നന്ധിഗ്രാമിലെയും സിന്ഗൂരിലെയും പാവം കര്‍ഷകരെ പറ്റിച്ചതിനെക്കളും സഹതാപര്‍ഹാമായ രീതിയിലാണ് ആറന്മുളക്കാരെ പറ്റിച്ചെതെന്നോര്‍ക്കുമ്പോള്‍ നന്ധിഗ്രാമിനേക്കളും ആവേശത്തോടെ ആറന്മുള നിവാസികള്‍ സട കുഴഞ്ഞെല്‍ക്കുമ്പോള്‍  അത് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കിട്ടിയതിനെക്കളും ജനപിന്തുണയുള്ള കേരളത്തിലെ വലിയ സമരമാകാന്‍ പോകുന്നു.   .700 ഏക്കര്‍ ഭൂമി വ്യവസായ ഭീമന്മാര്‍ക്ക് ചുളു വിലക്ക് ഒപ്പിചെടുക്കാനും നെല്‍ പാഠങ്ങള്‍ യഥേഷ്ടം മണ്ണിട്ട്‌ നികത്തി ഒരു ജനതയുടെ കുടി വെള്ളം മുട്ടിക്കാനും ശ്രമിച്ചവര്‍ കോടികളുടെ പിന്‍ബലമുള്ള കെ.ജി.എസിന്റെ നോട്ടുകള്‍ക്ക് മിന്ബില്‍ കുംപിട്ടവര്‍. ആറന്മുളയിലെ  വന്ജിപ്പാട്ട് പാടി ആര്‍ത്തു വിളിച്ചു ശീലിച്ചവര്‍ ഈ വഞ്ചനക്ക് മാപ്പ് നല്‍കുമോ?   2010 സെപ്റ്റംബര്‍   പത്തിനാണ് ഈ എയര്‍പോര്‍ട്ട്-നു  അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്..കണ്ണഞ്ചിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങളുടെ കുത്തൊഴുക്കില്‍ ആറന്മുളയിലെ പാവപ്പെട്ട കര്‍ഷകരില്‍ നിന്നും ചുളു വിലക്ക് കമ്പനി നെല്പാടങ്ങള്‍ വാങ്ങി കൂട്ടി...എന്ന് മാത്രമല്ല ഒരു കൂര വെക്കാന്‍ അഞ്ചു സെന്റു വയല്‍ മണ്ണിട്ട്‌ നികത്താന്‍ സര്‍ക്കാര്‍ ആപ്പീസുകളുടെ ഉമ്മരപ്പടിക്കല്‍ മാസങ്ങളോളം കാത്തു കെട്ടി നില്‍ക്കുന്ന സാധാരണക്കാരനെ പച്ചയായി അവമതിക്കുന്ന രീതിയിലാണ് ഈ കമ്പനിക്ക് ഏക്കര്‍ കണക്കിന് വയല്‍ മണ്ണിട്ട്‌ നികത്താന്‍ ഭരണാധികാരികള്‍ അനുമതി നല്‍കിയത്...പണ ചാക്കുകള്‍ക്ക് വേണ്ടി ഒരു ജനതയെ നിര്‍ദയം കുടിയൊഴിപ്പിക്കാന്‍ വിമാനത്താവളത്തിന് അനുമതിയും മണ്ണിട്ട്‌ നികത്താന്‍ അനുമതിയും നല്‍കിയത് പാവപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഗര്‍ജനം എന്ന് മലയാളികള്‍ കരുതിയിരുന്ന വി.എസ്.അച്ചുതാനന്തന്‍ മുഖ്യ മന്ത്രി ആയിരുന്ന കാലയളവിലായിരുന്നു എന്നത് മലയാളികളെ പൊതുവെയും ആറന്മുളക്കാരെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന വസ്തുതകള്‍ തന്നെയായിരിക്കും..കൃഷി ചെയ്തിരുന്ന ഭൂമി നഷ്ടപ്പെട്ട ആയിരക്കണക്കിന് പാവങ്ങള്‍...ഇനി നഷ്ടപെടാനിരിക്കുന്ന ആയിരങ്ങള്‍..ഇവരുടെ പിന്നില്‍ ലക്ഷക്കണക്കിന്‌ മലയാളികള്‍ പിന്തുണയുമായുണ്ടാവും.അതില്‍ രാഷ്ട്രീയം കണ്ടാല്‍ ബെങ്ങളിനെക്കളും .ദയനീയമായ രീതിയിലാവും ഇവിടുത്തെ മാറി മാറി ഭരിക്കുന്ന മുന്നണികളുടെ അവസ്ഥ എന്ന് ഓര്‍ക്കുന്നത് നന്നാവും..നാളിതുവരെ മേല്‍ കമ്പനി കൈവശപ്പെടുത്തിയത് ആറന്മുളക്കാരുടെ 350 ഏക്കര്‍   ഭൂമി.ഇനി അവര്‍ കൈവശപ്പെടുതാനിരിക്കുന്നത്‌
ഇനിയും മറ്റൊരു 350 ഏക്കര്‍.  2000 കോടിയുടെ ഈ വിമാനത്താവളത്തെ ആറന്മുളക്കാര്‍ തുടക്കത്തില്‍ എതിര്‍ക്കതിരുന്നതിന്റെ പ്രധാന വസ്തുതകള്‍ മോഹന വാഗ്ദാനങ്ങള്‍ തന്നെയായിരുന്നു.പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗ്രീന്‍ ഫീല്ട് വിമാനത്താവളം.+1500 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍+8000 പേര്‍ക്ക് പരോക്ഷ തൊഴില്‍+
തെക്കന്‍ ജില്ലകളായ കോട്ടയം,പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരം ,വാണിജ്യ വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിണ്ടുണ്ടാവുന്ന വന്‍ കുതിച്ചു ചാട്ടം എന്നീ മോഹന വാഗ്ദാനങ്ങളുടെ സമ്മര്ധത്തില്‍ ഭൂമി വിട്ടു നല്‍കാന്‍ നിര്‍ബന്ധിതരായ ആറന്മുളക്കാര്‍ ചതിക്കപെടുകയായിരുന്നു.സ്വകാര്യ സംരംഭമായതിനാല്‍ നേരിട്ട് തൊഴില്‍ നല്‍കുന്നതിനു പ്പാവം കര്‍ഷകര്‍ ഭൂമി വിട്ടു നല്‍കിയ സമയത്ത് കരാര്‍ എഴുതിയില്ല..അല്ലെങ്കില്‍ കമ്പനിക്ക് എത്രയും പെട്ടെന്ന് സംരംഭം തുടങ്ങാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ നോട്ടുകെട്ടിന്റെ കനത്താല്‍ കര്‍ഷകരുടെ കാര്യം ഓര്‍ത്തില്ല.ഇനി കര്‍ഷകരുടെ ഏക പ്രതീക്ഷ 2008 ലെ .നീര്‍ത്തട സംരക്ഷണ നിയമായിരിക്കും.ഈ കമ്പനി നിലവില്‍ മണ്ണിട്ട്‌ നികത്തിയ 350 ഏക്കര്‍ ഭൂമി ഈ നിയമത്തില്‍ നിന്നും ഒഴിവാക്കി ഉത്തരവിടാന്‍ കമ്പനി നടത്തിയ ശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ മുങ്ങി പോകുകയായിരുന്നു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇവര്‍ക്ക് പെട്ടെന്ന് കമ്പനിയെ ഈ ഊരാകുടുക്കില്‍ നിന്ന് രക്ഷിക്കുകയില്ലെന്നു തന്നെ നമുക്ക് കരുതാം...അങ്ങനെ രക്ഷിച്ചാല്‍ നീതിയും ന്യായവും നഷ്ടപ്പെട്ട ആറന്മുളയില്‍ ഭൂമി നഷ്ടപ്പെട്ട പാവങ്ങളുടെ ശവതിന്മേല്‍ കൂടി മാത്രമേ കെ.ജി.എസിന് ഈ വിമാനത്താവളം പൂര്‍ത്തിയാക്കാന്‍ പറ്റൂ.  

Monday, 20 February 2012

"കാന്തപുരത്തിന്റെ കത്താത്ത മുടിയും പിണറായിയുടെ തീപ്പെട്ടിയും"


കാന്തപുരത്തിന്റെ        കത്താത്ത മുടിയും പിണറായിയുടെ തീപ്പെട്ടിയും.....







ഇന്നിന്റെ മുസ്ലിം ലോകത്തിന്റെ അഭിനവ ഖലീഫയാകാന്‍ പോകുന്ന അഖിലേന്ത്യാ സുന്നി നേതാവ് ശൈഖുന കാന്തപുരം ഉസ്താദിന്റെ കയ്യിലുള്ള  മുടിയെ പറ്റി നേരത്തെ പറഞ്ഞതല്ലേ പിണറായീ സഖാഫീ...തന്റെ കയ്യിലുള്ള തിരു കേശം ( .നബിയുടെ കേശം)  കത്തിക്കാന്‍ ആധുനിക ശാസ്ത്രത്തിനു കഴിയില്ലെന്ന്...അത് പറഞ്ഞത്പത്രക്കാരോട്..കത്തിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ട പത്രക്കാരോട് തിരു കേശം കത്തിക്കുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ഉസ്താദ്...ഉസ്താദിന്റെ ഫത്‌വ കേട്ടതോടെ പത്രക്കാരുടെ സംശയം തീര്‍ന്നു.....കാന്തപുരം സുന്നികള്‍ 999 വര്ഷം ലീഗ് വിരോധം അടിയാധാരം സഹിതം പാട്ടകരാര്‍ എഴുതിയിട്ടും സാക്ഷാല്‍ കുഞ്ഞാലികുട്ടി സാഹിബിനോ ലീഗിന്റെ അനികല്‍ക്കോ  ഉസ്താദിന്റെ ഫത്‌വയില്‍ സംശയം ഇല്ല..പിന്നെ സംശയമുള്ളത് കേരളമെന്ന ഇട്ടാവട്ടത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി സഖാഫിക്ക് മാത്രം (സഖാഫി=കാന്തപുരം ഉസ്താദിന്റെ മര്‍കസില്‍ നിന്നും നല്‍കുന്ന ബിരുദം)...പോരെ പൂരം....ആരാ ഈ പറഞ്ഞത്? എന്താ പറഞ്ഞത്? "കത്തിച്ചാല്‍ കത്താത്ത ഒരു മുടിയും ലോകത്തില്ലെന്ന്."...ആര് പറഞ്ഞാലും പിണറായി സഖാഫി ഇത് പറയുമെന്ന് ഉസ്താദ് കരുതിയില്ല...തന്റെ അണികളുടെ വോട്ടുകള്‍ പത്തു ചക്ക്രമുള്ള നാഷണല്‍ പെര്‍മിറ്റ്‌ ലോറികളിലാക്കി പോളിംഗ് ബൂത്തിന്റെ മുന്പില്‍ മൊത്തമായി ഇറക്കി അരിവാള്‍ ചുറ്റികക്ക്  നാല് പതിറ്റാണ്ടായി നല്‍കിയിട്ടും ഈ കത്താത്ത മുടി സൂക്ഷിക്കാന്‍   താനുണ്ടാക്കുന്ന 40 കോടി പള്ളിയുടെ ഉത്ഘാടന വേദിയില്‍ ആശംസ പറയേണ്ട പിണറായി സഖാഫി ഇത് പറയാന്‍ പാടുണ്ടായിരുന്നോ? ശിര്‍ക്കിന്റെ പടു കോമരങ്ങള്‍ എന്ന് കാന്തപുരം സുന്നികളെ ആക്ഷേപിക്കാറുള്ള  മുജാഹിടുകള്‍  പോലും ഉസ്താദിന്റെ കയ്യിലുള്ള  മുടിയെ പറ്റി അഭിപ്രായം പറയാന്‍ അറച്ചു നില്‍ക്കുമ്പോഴാണ് പിണറായി പുലിയുടെ മുടി ഫത്‌വ .   ..എന്നിട്ടും പിണറായി സഖാഫിയുടെ പുറപ്പാടു എന്തിനാണെന്ന് മനസ്സിലാക്കാന്‍ പിണറായിയുടെയും കേരളത്തിലെ മറ്റു രാഷ്ട്രീയ ചാനക്ക്യന്മാരെക്കളും  ഒരു ചാക്ക് അധികം തന്ത്രം കൈവശമുള്ള എ. പി ഉസ്താദിന് പോലും മനസ്സിലാവുന്നില്ല. ..അതിനിടക്കാണ്‌ ഉസ്താദ് വിരുദ്ധ സമസ്തയുടെ നേതാക്കള്‍ കാന്തപുരത്തെ വെല്ലു വിളിച്ചിരിക്കുന്നു."" ധൈര്യ മുണ്ടേല്‍  കത്തിച്ചു കാണിക്കാന്‍..അല്ലേല്‍ തീപ്പെട്ടിയുമായി വന്നു ഞങ്ങള്‍ കത്തിച്ചു കാണിച്ചു തരാം...ഇനി ഇപ്പം എല്ലാര്ക്കും ഈ തിരു കേശം കത്തിച്ചു കാണിക്കേണ്ടി വരും...അല്ലേല്‍ അത് കത്തിക്കുവോളം പിറവം തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സി.പി.എമ്മും ആവശ്യപെട്ടെക്കും...ഇതൊക്കെ കേട്ട് ഒരാള്‍ ഒളിഞ്ഞു ചിരിക്കുന്നുണ്ട്..സാക്ഷാല്‍ ടി.കെ.ഹംസ എന്ന കാന്തപുരം എ.പി.സുന്നി .
താന്‍ കാന്തപുരം എ.പി സുന്നിയാണെന്നു ലോകത്തിലെ മുഴു ചാന്നെലുകാരോടും പറയാന്‍ ധൈര്യം കാണിച്ച ഒരേ ഒരു കേരള രാഷ്ട്രീയക്കാരന്‍...അങ്ങേരും പറയും.
എന്തെന്നല്ലേ..തിരു കേശം="ഉസ്താദിന്റെ കയ്യിലുള്ള കേശം കത്തിക്കല്‍ ഇസ്ലാമിക വിരുദ്ധാമാണെന്ന്...പിണറായി സഖാഫി പറഞ്ഞത് പാര്‍ട്ടി വിരുദ്ധമാണ്."


Monday, 13 February 2012



കച്ചവട മാലിന്ന്യങ്ങള്‍ വ്യാപാരികള്‍ സ്വയം നീക്കം ചെയ്യട്ടെ 


തിരുവനന്തപുരം കോര്‍പറേഷന്‍ മാലിന്ന്യ പ്ലാന്റ് സ്ഥാപിച്ച വിളപ്പില്‍ ശാലയാവട്ടെ  , കോഴിക്കോട് കോര്‍പറേഷന്‍ മാലിന്ന്യം തള്ളുന്ന ഞെളിയാന്‍ പറമ്ബാവട്ടെ
ഈ മാലിന്ന്യങ്ങള്‍ നഗരങ്ങളില്‍ എങ്ങനെ വരുന്നു? വ്യാപാരികള്‍ അവരുടെ കച്ചവടവുമായി ബന്ടപെട്ടു നഗരത്തില്‍ നിക്ഷേപിക്കുന്നതാണിത്.കോര്പരെഷനിലും,
മറ്റു നഗരസഭകളിലും അവ ചെറു പട്ടണങ്ങളായ സമയത്ത് മാലിന്ന്യം നീക്കം ചെയ്യാന്‍ സ്വീപേര്‍മാര്‍ ഉണ്ടായിരുന്നു.ഇപ്പോഴും ഉണ്ട്.എന്നാല്‍ മാലിന്ന്യം നീക്കല്‍ 
ഈ സ്വീപേര്‍മാരുടെ   ജോലി ആയതിനാല്‍ പിന്നീട് വ്യാപാരികള്‍ ഈ അവസ്ഥ മുതലെടുക്കുകയും ഓരോ റോഡിലെ കച്ചവടക്കാരും മാലിന്ന്യ കൂമ്പാരങ്ങള്‍ കോര്‍പറേഷന്‍ വാഹനവും കാത്തു റോഡ്‌ സൈഡില്‍ കൂട്ടി ഇടുകയും ചെയ്തു.വ്യാപാരികളെ പിണക്കാന്‍ മടിയുള്ള എല്ലാ മുന്നണി രാഷ്ട്രീയക്കാരും ഇതിനെതിരെ കണ്ണടച്ചു...ഈ മാലിന്ന്യ പ്രശ്നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ ഓരോ വ്യാപാരിയും പുറത്തു വിടുന്ന കച്ചവട സംബന്ദമായ എല്ലാ വെസ്ടുകളും 
അവര്‍ സ്വയം നീക്കം ചെയ്യണമെന്ന നിയമം പ്രാബല്യത്തില്‍ കൊണ്ട് വരികയാണ്.അല്ലാതെ കോടതിയും പോലീസിനെയും സമീപിച്ചു പാവപ്പെട്ടവന്റെ തലയില്‍ 
കയറുകയല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്..ഇനി വിളപ്പില്‍ ശാലയിലും ഞെളിയാന്‍ പറമ്പും തന്നെ ഈ മാലിന്ന്യം തള്ളണമെന്ന് വാശി പിടിക്കുന്ന ഭരണാധികാരികള്‍ ഉണ്ടെങ്കില്‍ അവരെ ആഴ്ചയില്‍ രണ്ടു ദിവസം ഈ മാലിന്ന്യ കൂമ്ബാരങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിപ്പിക്കണം..അപ്പോഴറിയാം എന്തിനാണ് ജോലി മുടക്കി സാധാരണക്കാര്‍ കോര്‍പറേഷന്‍ മാലിന്ന്യ വണ്ടികള്‍ തടയുന്നതെന്ന്...എന്താ ദൈര്യമുണ്ടോ തിരുവനന്തപുരം, കൊച്ചി, കോഴിക്കോടെ നഗരങ്ങളിലെ കോര്‍പറേഷന്‍ മേയര്മാര്‍ക്കും ജില്ല ഭരണാധികാരികള്‍ക്കും ഇവിടെ വന്നു താമസിക്കാന്‍?  
  

Monday, 30 January 2012

എസ്.എം.എസും..കൊച്ചിയിലെ ഫ്ലാറ്റും...ഫ പുല്ലേ..ഡാമും. .



എസ്.എം.എസും..കൊച്ചിയിലെ ഫ്ലാറ്റും...ഫ പുല്ലേ..ഡാമും. ......


ഒരു പ്രശസ്ത മലയാളം ചാന്നെളില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന
 പരിപാടി....കോടീശ്വരന്‍ ....പത്തു രൂപയുടെ ലോട്ടറി ടിക്കെട്ടിന്റെ ചെലവു പോലുമില്ല കൊടീശ്വരനാവാന്‍....എന്നാലോ വലിയ ഒരു ചോദ്യത്തിനുത്തരം കണ്ടു പിടിക്കണം..ചോദ്യം എന്താണെന്നല്ലേ?..മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതു ജില്ലയില്‍?
ഫ....പുല്ലേ... അത് പോലും അറിയില്ലേ?  ഓര്‍മ്മയില്ലേ ആ ഡാം...ദിവസം നാല് നേരവും ജോസെഫും, മാണിയും, ബിജി മോളും,ഇടുക്കിയിലെ എല്ലാ അണ്ടനും 
അടകൊടനുമെല്ലാം ഏമ്പക്കവും ഇട്ടു ആസനത്തില്‍ വാല് മുളച്ചോ എന്ന് ചപ്പാതിലെ സമരപന്തലില്‍ ഇരുന്നു നോക്കി നോക്കി നിന്ന ആ ഡാം....അതറിയണമെങ്കില്‍ 
ഐ.എ.എസ്.എന്നാ മൂന്നക്ഷരം അറിയണം...ഇന്ത്യ എന്തെന്നറിയണം...ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌ ...ശുംബതരം പറയാതെടാ.....അറിയാതെ സുരേഷിന്റെ ആ ദയലോഗ് വന്നു പോയീട്ടോ.......ഡാ സുരേഷേ......പുല്ലേ...ഫ..പുല്ലേ...അതിന്റെ ഉത്തരം നിന്റെ തറവാട്ട്‌ വകയില്‍ ആര്‍ക്കും അറിയില്ലെടോ?..ആ കോടി നീ  തന്നെഎടുത്തോ.മലയാളിക്ക് അത് വേണ്ട...നീ ഒരു കോടി എസ്.എം.എസ് അങ്ങ് വിട്ടേര്...ഇത്രയും പറഞ്ഞത് നമ്മുടെ ചനെലുകളില്‍ വരുന്ന റിയാലിറ്റി ഷോകളിലെ എസ്.എം.എസ് എന്ന ബൂലോക തട്ടിപ്പിനെ പറ്റി പറയാനാ. കാന്തപുരം മുസ്ലിയാര്‍ കൊണ്ട് വന്ന വ്യാജ കേശം സോറി തിരുകേശതിനേക്കാള്‍ വലിയ തട്ടിപ്പ്..... ഇത്തരം ഷോകളില്‍ നമ്മള്‍ അയക്കുന്ന എസ്.എം.എസ് റേറ്റ് ആറ് രൂപ.പത്തു പൈസ പോലും മൊബൈല്‍ കമ്പനിക്കാരന് ചെലവില്ലാത്ത ഈ തട്ടിപ്പില്‍ ചാനെലുകാരന് എഴുപതു ശതമാനം.ഒരു പരിപാടിയില്‍ 3 .30 കോടി  മലയാളികളില്‍ 20 ലക്ഷം പേര്‍ എസ്.എം.എസ് അയച്ചാല്‍ ചനെലുകാരന് 80 ലക്ഷം.  ഇങ്ങനെ ഒരാഴ്ച അയച്ചാല്‍ നാല് കോടിയില്‍ കൂടുതല്‍...ഇങ്ങനെ ഒട്ടു മിക്ക ചനെലുകളും മലയാളിയുടെ ആറ് രൂപകള്‍ ദിവസവും തട്ടിയെടുക്കുന്നു...പല തവണ ഇതില്‍ കുടുങ്ങിയവര്‍ക്ക് തട്ടിപ്പ് മനസ്സിലാകുമെങ്കിലും ദിവസം ആയിരക്കണക്കിന് ഇരകള്‍ ഇതില്‍ വീണു കൊണ്ടിരിക്കുന്നു.ഇതിനെതിരെ ഒരു രാഷ്ട്രീയക്കാരനും പ്രതികരിക്കില്ല..ചാനെലുകാരന്‍ അവനെ തഴയും..അടിക്കുറിപ്പ്>>>>  വിഡ്ഢികളുടെ തലകള്‍ക്ക് മുകളിലാണ് വക്കീലന്മാരുടെ വീടുകള്‍ പണിതിട്ടുള്ളത്.

Sunday, 29 January 2012

കത്തിച്ചാല്‍ കത്താത്ത മുടി അഥവാ കാന്തപുരം മുടി



കത്തിച്ചാല്‍ കത്താത്ത മുടി അഥവാ കാന്തപുരം മുടി

മുഹമ്മദ്‌ നബിയുടെ മുടി കാണാന്‍ ഭാഗ്യം ലഭിക്കാത്ത മാലോകരെ...അത് കാണണേല്‍ ഇന്നും നാളെയും മര്‍ക്കസില്‍ പോകുക.സായൂജ്യമാടങ്ങുക..ആ മുടി മുക്കിയ വെള്ളവും കുറച്ചു കുടിക്കുക..അതോടെ നിങ്ങള്‍ സ്വര്‍ഗവാസിയായി> ദുബായിലുള്ള ഖോജ മുഹമ്മദ്‌ ഖസ്രജിയില്‍ നിന്നും തിരുകേശം ഒപ്പിച്ചെടുത്ത കാന്തപുരം ഉസ്താദ് ആ കേശം സൂക്ഷിക്കാന്‍ നാല്പതു കോടിയുടെ ഒരു പള്ളി പണിയാനും തീരുമാനിച്ച 
  ഇസ്ലാം മത വിശ്വാസങ്ങളെ പച്ചയായി വ്യഭിചരിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു.തന്റെ കയ്യിലുള്ളത് മുത്ത്‌ മുഹമ്മദ്‌ നബിയുടെ മുടിയാണെന്നും, ഈ മുടി കത്തിക്കാന്‍ ആധുനിക ശാസ്ത്രത്തിനു കഴിയില്ലെന്നും 21am നൂറ്റാണ്ടില്‍ ഇയാള്‍ മാധ്യമ പ്രവര്‍ത്തകരോട് തട്ടി വിട്ടിരിക്കുന്നു...തനിക്കു മതം കച്ചവടം നടത്താന്‍ അറിയാതാതിനാലാവനം ഈ ഖസ്രാജി മുടി നല്ല മത കച്ചവടക്കാരനായ ഉസ്താദിനെ ഏല്പിച്ചത്..മതവും ആത്മീയതയും വിറ്റ് കാശ് ആക്കാന്‍ ഏറ്റവും നല്ലത് വിദ്യാ സമ്പന്നരായ മലയാളികള്‍ തന്നെയാണെന്ന് കാന്തപുരത്തിന് മനസ്സിലായത്‌ അമ്മയുടെ ആത്മീയ ബിസിനെസ്സ് കണ്ടിട്ടാനത്രേ..കേരളത്തില്‍ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലാണ് കേരളത്തിലെ ആധുനിക ചികിത്സകള്‍ ലഭ്യമാവുന്നത്..വെറും ഒരു മുക്കുവ സ്ത്രീ ആയിരുന്ന അമ്മക്ക് ഇത്ര വലിയ സ്ഥാപനങ്ങള്‍ ഉണ്ടാക്കാമെങ്കില്‍ 
മത വിശ്വാസം കൂടുതലുള്ള മുസ്ലിങ്ങളുടെ ഇടയില്‍ തിരു കേശം എന്ന പേരില്‍ ഈ മുടി ഇറക്കിയാല്‍ കച്ചവടം സുഗമമായി നടക്കും എന്ന് ഉസ്താദിനെ മനെജ്മെന്ടു വിദഗ്ദര്‍ ഉപദേശിച്ചു.തോളറ്റം വരെയാണ് പ്രവജകന്റെ മുടിക്ക് നീളമുണ്ടായിരുന്നത് എന്ന് ചരിത്രം പറയുന്നത് ഉസ്താദിനെ കുഴക്കുന്നുണ്ട്.ഉസ്താദിന്റെ കയ്യിലുള്ള മുടിക്ക് കാവ്യ മാധവന്റെ മുടിയോളം നീളമുള്ളത്‌ ഉസ്താദിന്റെ പ്രസ്ഥാനക്കാരിലും അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ടെലും തല്ക്കാലം കാര്യമായി എടുക്കെന്ടെന്നാണ് മാര്‍ക്കെറ്റിംഗ് തീരുമാനം.ദുബായിലുള്ള ഖസ്രാജി മുടി ഒപ്പിച്ചെടുത്ത ബോബെയിലുള്ള ജാലെ വലയില്‍ നിന്നും കാന്തപുരം വിരുദ്ധ സുന്നികളും മുടി വാങ്ങി ഉസ്താദിന്റെ തട്ടിപ്പ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.നബിയുടെ മുടിക്ക് നിഴലുണ്ടാവില്ല എന്നതും, കത്തിച്ചാല്‍ കത്തില്ല എന്ന വാദവും നില നില്‍ക്കെ കത്തിക്കുന്നത് ഇസ്ലാമിക വിരുധമാനെന്ന വാദമാണ് കാന്തപുരം പത്രക്കാരോട് തട്ടി വിട്ടത്.മരിച്ചു പോയ മഹാന്മാരുടെ പേരില്‍ ഉണ്ടാക്കിയ ബിംബങ്ങളും, വിഗ്രഹങ്ങളും തച്ചുടച്ചു ലോക സ്രഷ്ടാവായ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കാന്‍ ഹസ്രത്ത്‌ ഇബ്രാഹിം നബി ആഹ്വാനം ചെയ്തതൊന്നും ഈ മുടി കച്ചവടതിനിടയില്‍ ഉസ്താദ്‌ ഓര്‍ക്കില്ല.കബറുകള്‍ കെട്ടി പോക്കുന്നതിനെയും അവ ആരാധനാ കേന്ദ്രമാക്കുന്നതിനെയും ശക്തമായി എതിര്‍ത്ത പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മുടിയുടെ പേരില്‍ പള്ളി ഉണ്ടാക്കുന്ന കാന്തപുരം ആത്മീയ കച്ചവടത്തിന്റെ പതിനെട്ടല്ല.... നൂറ്റിപതിനെട്ടടവും പയറ്റി തെളിഞ്ഞ ആളായതിനാല്‍ നാല്പതു കോടിയുടെ പള്ളി ഒരു വിഷയമെയല്ലെന്നു മാര്കെട്ടിംഗ് വിദഗ്ദര്‍ ഉപദേശിച്ചിട്ടുണ്ട്.ഇത്തരം കാര്യങ്ങള്‍ തട്ടിപ്പാണെന്ന് അനികല്‍ക്കരിയാമെങ്കിലും  എതിരാളികളോട് വളര്‍ത്തിയെടുത്ത ശത്രുത ഈ തട്ടിപ്പിന് കൂട്ട് നില്‍ക്കാന്‍ അവരെയും പ്രേരിപ്പിക്കുന്നു.ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ തന്റെ കച്ചവടത്തിലെ തട്ടിപ്പ് വെളിച്ചതാകുമെന്നു ഭയക്കുന്ന ഉസ്താദ് കേരളത്തിലെ പുലി തന്നെ...എവന്‍ പുലിയാണ് കേട്ടോ.. ..
വിഗ്രഹങ്ങളുടെ മുന്‍പിലും, അമ്മയുടെ കാല്പടങ്ങളിലും  നമിക്കുന്ന ആളുകളെ ഇനി ഉസ്താദിന്റെ ആളുകള്‍ കുറ്റം പറയുമോ..ആവോ?സ്വരൂപമില്ലാത്ത ഏക ദൈവ വിശ്വാസികളായ ഇസ്ലാമിന്റെ ആളുകള്‍ക്ക് കുറച്ചു കാലം ഇയാളെയും സഹിക്കണം.അനുയായികള്‍ ഒരുപാടുണ്ട്..പണം എത്ര എത്ര?ലക്ഷക്കണക്കിന്‌ കേരള മുസ്ലിംസ് ഗള്‍ഫില്‍...അവരുടെ വരുമാനത്തിന്റെ നൂറിലൊന്നു മത കച്ചവടത്തിന് ഉപയോഗിക്കുന്നതില്‍ ആര്‍ക്കാണിത്ര ചേദം? കേരളത്തില്‍ ആത്മീയ കച്ചവട മേഖലയിലേക്ക് ഇനിയും ആളുകള്‍ ക്യുവിലാണ്.ഹിമവല്‍ ബട്രാനന്ത സ്വാമികളും, സന്തോഷ്‌ മാധവ സ്വാമികളും കാന്തപുരതെക്കാള്‍ എത്ര ഭേദം?ഇവരൊന്നും ആത്മീയ തട്ടിപ്പിന് രാമനെയോ, കൃഷ്ണനെയോ,മുഹമ്മദ്‌ നബിയെയോ, യേശുവിനെയോ ഉപയോഗിച്ചില്ല...മന്ത്ര-തന്ത്ര സിദ്ധ തട്ടിപ്പുകള്‍......താന്‍ കാന്തപുരം 
എ.പി സുന്നിയാനെന്നു പറഞ്ഞിരുന്ന ടി.കെ.ഹംസയെങ്കിലും ഈ മുടിയെ പറ്റി അഭിപ്രായം പറഞ്ഞിരുന്നുവെങ്കില്‍??